സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 103 ഒഴിവ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. അക്വിസിഷന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ 34: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തില്‍ റിലേഷന്‍ഷിപ്പ് മാനേജരായി രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
2. റിലേഷന്‍ഷിപ്പ് മാനേജര്‍ 55 :ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തില്‍ റിലേഷന്‍ ഷിപ്പ് മാനേജരായി നാലു വര്‍ഷത്തെ പ്രവൃത്തിപരിചയം. ടീം ലീഡറായുള്ള പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്.
3. റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്) ഒന്ന്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തില്‍ റിലേഷന്‍ ഷിപ്പ് മാനേജരായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
4. സോണല്‍ ഹെഡ്/സീനിയര്‍ റീജ്യണല്‍ മാനേജര്‍സെയില്‍സ് (കോര്‍പ്പറേറ്റ് ആന്‍ഡ് എസ്.എം.ഇ.) ഒന്ന്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റ്/കോര്‍പ്പറേറ്റ് ബാങ്കിങ്/ഇന്‍വെസ്റ്റ്‌മെന്റ്‌സ് വിഭാഗത്തില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. കോര്‍പ്പറേറ്റ് സെയില്‍സില്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷത്തെ
പ്രവൃത്തിപരിചയം വേണം.
5. സോണല്‍ ഹെഡ്/സീനിയര്‍ റീജ്യണല്‍ മാനേജര്‍സെയില്‍സ് (റീട്ടെയ്ല്‍ എച്ച്.എന്‍.ഐ.) രണ്ട്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റ്/റീട്ടെയ്ല്‍ ബാങ്കിങ്/ഇന്‍വെസ്റ്റ്‌മെന്റ്‌സ് വിഭാഗത്തില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം. സ്സ്.
6. കോംപ്ലയന്‍സ് ഓഫീസര്‍ ഒന്ന്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റ് വ്യവസായത്തില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം.
7. ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സലര്‍ ഒന്‍പത്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍/കൗണ്‍സലര്‍/പ്രൊഡക്ട് ടീം അംഗം എന്ന പദവിയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ബെംഗളൂരു, ഡല്‍ഹി, മുംബൈ, പുണെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപ്പാല്‍, കൊച്ചി, തിരുവനന്തപുരം ഓഫീസുകളിലായി കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി: ഡിസംബര്‍ 12. അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് രേഖകളും തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 16.
https://www.facebook.com/Malayalivartha