ബി.എസ്.എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍, എ.എസ്.ഐ
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബ്ള്‍ (മിനിസ്റ്റീരിയല്‍), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സ്‌റ്റെനോഗ്രാഫര്‍) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.എസ്.ഐയായി 36 ഒഴിവും ഹെഡ് കോണ്‍സ്റ്റബ്‌ളായി 121 ഒഴിവുമാണുള്ളത്. പന്ത്രണ്ടാം ക്‌ളാസ് വിജയമാണ് യോഗ്യത. എ.എസ്.ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്‌ളീഷിലോ ഹിന്ദിയിലോ മിനിറ്റില്‍ 80 വാക്ക് ടൈപിങ് സ്പീഡ് ഉണ്ടായിരിക്കണം. ഇംഗ്‌ളീഷില്‍ മിനിറ്റില്‍ 50 വാക്കും ഹിന്ദിയില്‍ 65 വാക്കും പകര്‍ത്തിയെഴുതാന്‍ കഴിയണം.
ഹെഡ് കോണ്‍സ്റ്റബ്‌ളായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്‌ളീഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ 30 വാക്കും ടൈപിങ് സ്പീഡ് ഉണ്ടായിരിക്കണം.
എഴുത്തുപരീക്ഷ, ശാരീരിക അളവെടുപ്പ്, ഷോര്‍ട്ട്ഹാന്‍ഡ് സ്പീഡ് ടെസ്റ്റ്, ടൈപിങ് സ്പീഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് ഉയരം 165 സെ.മീ (എസ്.ടിക്ക് 162.5 സെ.മീ), നെഞ്ചളവ്7782 (എസ്.ടി7681), സ്ത്രീകള്‍ക്ക് ഉയരം 155 സെ.മീ, (എസ്.ടി150 സെ.മീ).
കണ്ണട കൂടാതെ മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്‍പാദങ്ങള്‍, വര്‍ണാന്ധത, കോങ്കണ്ണ് എന്നിവ പാടില്ല.
എ.എസ്.ഐ (സ്‌റ്റെനോ) 520020200, ഗ്രേഡ് പേ 2800.
എച്ച്.സി (മിനിസ്റ്റീരിയല്‍) 520020200, 2400 ഗ്രേഡ് പേ, നിരക്കില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളം ലഭിക്കും.
www.bsf.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അപേക്ഷഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം 17 സെന്ററുകളില്‍ ഒന്ന് തെരഞ്ഞെടുത്ത് അതിലേക്ക് അപേക്ഷിക്കണം.
അവസാന തീയതി ജനുവരി രണ്ട്.
https://www.facebook.com/Malayalivartha