ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അസം ഓയില്‍ റിഫൈനറിയില്‍ 15 ഒഴിവ്
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അസം ഓയില്‍ റിഫൈനറിയില്‍ വിവിധ തസ്തികകളിലായി 15 ഒഴിവ്. ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്: ഒമ്പത് ഒഴിവ്.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ കെമികല്‍/റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നുവര്‍ഷ റെഗുലര്‍/സാന്ഡ്വിച്ച് ഡിപ്ളോമ അല്ലെങ്കില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നി വിഷയങ്ങളിലേതെങ്കിലുമൊന്നില്‍ ബിഎസ്സി. ഈ മേഖലയില്‍ കുറഞ്ഞത് ഒരുവര്‍ഷ ജോലിപരിചയം.
2016 ഒക്ടോബര്‍ ഒന്നിന് 26 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
ജൂനിയര്‍ എന്‍ജിനിയറിജ് അസിസ്റ്റന്റ്: ഇലക്ട്രിക്കല്‍: നാല് ഒഴിവ്. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നുവര്‍ഷ റെഗലര്/സാന്ഡ്വിച്ച് ഡിപ്ളോമ. ഈ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷ ജോലിപരിചയം.
2016 ഒക്ടോബര്‍ ഒന്നിന് 26 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
ജൂനിയര്‍ ക്വാളിറ്റി കണ്ട്രോള് അനലിസ്റ്റ്: രണ്ട് ഒഴിവ്.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദം അല്ലെങ്കില്‍ കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദം. ഈ മേഖലയില്‍ ഒരുവര്‍ഷ ജോലിപരിചയം.
2016 ഒക്ടോബര്‍ ഒന്നിന് 26 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
എസ്സി/എസ്ടി, അംഗപരിമിത വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.
അപേക്ഷാഫീസ് 100 രൂപ.www.iocl.com വെബ്സൈറ്റിലെ അപേക്ഷാമാതൃക ഡൌണ്‍ലോഡ്ചെയ്ത് പൂരിപ്പിച്ച് ജനുവരി 10നകം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha