എയര്‍ ഇന്ത്യയിൽ 250 ഒഴിവുകൾ
സര്‍വിസ് ലിമിറ്റഡില്‍ കസ്റ്റമര്‍ ഏജന്‍റ് (30), ഹാന്‍ഡിമാന്‍ (229) എന്നിങ്ങനെ 259 ഒഴിവുകളിലേക്ക് എയര്‍ ഇന്ത്യഅപേക്ഷ ക്ഷണിച്ചു.
കസ്റ്റമര്‍ ഏജന്‍റ് വിഭാഗത്തിലേക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം,എയര്‍ലൈന്‍ ടിക്കറ്റിങ്, റിസര്‍വേഷന്‍, കാര്‍ഗോ ഹാന്‍ഡിലിങ്, എയര്‍ലൈന്‍ ട്രാവല്‍ ഏജന്‍സി എന്നിവിടങ്ങളില്‍ ഏതിലെങ്കിലും ആറു മാസത്തെ പരിചയം ,ഇംഗ്ളീഷില്‍ മികച്ച ആശയവിനിമയശേഷി എന്നിവയും ഉണ്ടായിരിക്കേണ്ടതാണ്. കൊല്‍ക്കത്തയിലായിരിക്കും നിയമനം. മൂന്നു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. ശമ്പളം 14610 രൂപ.
എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത ഉള്ളവർക്ക് ഹാന്‍ഡിമാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.ഏതെങ്കിലും സ്ഥാപനത്തില്‍ ലോഡിങ്/ അണ്‍ലോഡിങ് മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയം, ഇംഗ്ളീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും ഉള്ള കഴിവ് ,160 സെ.മീ കുറയാത്ത ഉയരം എന്നിവ ആവശ്യമാണ്.
11,040 രൂപയാണ് ആദ്യ ശമ്പളം.
https://www.facebook.com/Malayalivartha