മൈക്രോസോഫ്റ്റിൽ കൂട്ട പിരിച്ചുവിടൽ
പ്രമുഖ കമ്പനിയായ മൈക്രോസോഫ്റ്റ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു . 2017 ജൂണോടെ 2,850 പേരെ ഒഴിവാക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു . ഇതുകൂടാതെയാണ് ഇപ്പോൾ 700 ജീവനക്കാരെ ഈ മാസം പിരിച്ചുവിടുന്നു എന്ന വാർത്ത വന്നിരിക്കുന്നത്. സെയിൽസ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, എന്‍ജിനിയറിംഗ്, ഫിനാന്‍സ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണ് പിരിച്ചുവിടൽ ഭീഷണിയിൽ നിൽക്കുന്നത്.
113000 സ്ഥിരം ജീവനക്കാരും 1600 ൽ അധികം താൽക്കാലിക ജീവനക്കാരുമാണ് മൈക്രോസോഫ്റ്റിനുള്ളത്. കഴിഞ്ഞ വർഷവും 7,400 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.
https://www.facebook.com/Malayalivartha