സംസ്ഥാനത്ത് അഗ്നിശമന സേനയിലേയ്ക്ക് ഇനിമുതല്‍ സ്ത്രീകള്‍ക്കും അവസരം
പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒരു പുതിയ ചുവടുവയ്പുകൂടി നടത്തുന്നു. സംസ്ഥാനത്ത് അഗ്നിശമന സേനയിലേയ്ക്ക് ഇനിമുതല്‍ സ്ത്രീകള്‍ക്കും അവസരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ നിര്‍ദേശം അഗ്‌നിശമനസേന മുന്നോട്ടുവച്ചത്. എന്നാല്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയത് ഇപ്പോഴാണ്. വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗത്തില്‍ വനിതകളെ നിയമിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം.
ആദ്യഘട്ടത്തില്‍ 100 പേരെ റിക്രൂട്ട് ചെയ്യണമെന്നുള്ള ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 15 പേര്‍ വീതവും മറ്റു ജില്ലകളില്‍ അഞ്ചുപേര്‍ വീതവുമാണു സേനയുടെ ഭാഗമാവുക. ഫയര്‍വുമണ്‍ തസ്തികയിലാകും നിയമനം. നടപടികള്‍ പൂര്‍ത്തിയായാല്‍ വനിതാ അഗ്നിരക്ഷാ സേനാംഗങ്ങളുള്ള നാലാമത്തെ സംസ്ഥാനമാകും കേരളം. തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അഗ്‌നിശമന സേനയില്‍ വനിതാ ഉദേ്യാഗസ്ഥര്‍ നിലവിലുണ്ട്.
https://www.facebook.com/Malayalivartha