കാനറാ ബാങ്കില്‍ വിവിധ തസ്തികകളിലായി 101 ഒഴിവുകളുണ്ട്
പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില് I, മിഡില് മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില് II എന്നീ വിഭാഗങ്ങളിലായി 101 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 15. www.canarabank.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒഴിവുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍ ആന്‍ഡ് പെനിട്രേഷന്‍ ടെസ്റ്റര്‍ - 2
2. സൈബര്‍ ഫോറന്‍സിക് അനലിസ്റ്റ്- 2
3. ആപ്ലിക്കേഷന്‍ സെക്യൂരിറ്റി ടെസ്റ്റര്‍- 4
4. മാനേജര്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്)- 27
5. മാനേജര്‍ (ഫിനാന്‍സ്)- 5
6. മാനേജര്‍ (ഡേറ്റാ അനലിസ്റ്റ്)- 4
7. മാനേജര്‍ (ഫിനാന്‍സ് അനലിസ്റ്റ്)- 3
8. മാനേജര്‍ (ഇക്കണോമിസ്റ്റ്)- 2
9. ആപ്ലിക്കേഷന്‍/ വെബ്‌സെക്യൂരിറ്റി പേഴ്‌സണല്‍- 1
10. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്റര്‍- 1
11. ബിസിനസ് അനലിസ്റ്റ്- 3
12. ഡേറ്റാ വെയര്‍ഹൗസ് സ്‌പെഷലിസ്റ്റ്- 3
13. എക്‌സ്ട്രാറ്റ്, ട്രാന്‍സ്‌ഫോം ആന്‍ഡ് ലോഡ് (ഇടിഎല്‍) സ്‌പെഷലിസ്റ്റ്- 5
14. ബിഐ സ്‌പെഷലിസ്റ്റ്- 5
15. ഡേറ്റാ മൈനിംഗ് എക്‌സ്‌പേര്‍ട്ട്- 2
16. മാനേജര്‍ (സെക്യൂരിറ്റി)- 19.
പട്ടികജാതിക്കാര്‍ക്കുള്ള ഒഴിവ്.
1. മാനേജര്‍ (ഫിനാന്‍സ്)- 11 ഒഴിവ്.
2. സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്)- 2 ഒഴിവ്.
അപേക്ഷാഫീസ്- 600 രൂപ. എസ്‌സി, എസ്ടി, വികലാംഗ വിഭാഗക്കാര്‍ക്ക് 100 രൂപ.
https://www.facebook.com/Malayalivartha