അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷാ സമ്പ്രദായം നടപ്പിലാക്കാന്‍ സി.ബി.എസ്.ഇ. ബോര്‍ഡ് തീരുമാനമായി
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷാ സമ്പ്രദായം നടപ്പിലാക്കാന്‍ സി.ബി.എസ്.ഇ. ബോര്‍ഡ് തീരുമാനമായി. പത്താംക്ലാസ് പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നതിനു മുന്നോടിയായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. ആറാംക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയാണ് ഏകീകരിക്കുന്നത്. പരീക്ഷ, മൂല്യനിര്‍ണയം, റിപ്പോര്‍ട്ട് കാര്‍ഡ് എന്നിവയില്‍ പൊതുസ്വഭാവം ഉറപ്പാക്കും. നിലവില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് വ്യത്യസ്ത സിലബസും വ്യത്യസ്ത മൂല്യനിര്‍ണ്ണയ രീതിയുമാണ് ഉള്ളത്. ഇതില്‍ ഐകരൂപ്യമുണ്ടാക്കുകയാണ് ലക്ഷ്യം.
ബോര്‍ഡ് എക്‌സാമിനു വിദ്യാര്‍ഥികളെ സജ്ജരാക്കാനുള്ള നടപടികളാണ് ഈ മാസം 21 ലെ വിജ്ഞാപനത്തിലൂടെ സി.ബി.എസ്. ഇ. കൊണ്ടുവരുന്നത്. ഒന്‍പതാം ക്ലാസിലെ പരീക്ഷയും മൂല്യനിര്‍ണ്ണയവും പത്താംക്ലാസ് പരീക്ഷയ്ക്ക് തുല്യമാക്കാനാണ് തീരുമാനം. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ അധ്യയനവര്‍ഷത്തെ രണ്ടു ടേമായി വിഭജിക്കും. ഓരോ ടേമിലും എഴുത്തുപരീക്ഷയ്ക്ക് 80 ഉം പീരിയോഡിക് അസസ്‌മെന്റിന് 20 ഉം മാര്‍ക്കുവീതം കണക്കാക്കി ആകെ നൂറു മാര്‍ക്കാണ്. ഇവ എങ്ങനെ വകയിരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി അധ്യാപകര്‍ അനുപാഠ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha