ഗോവ ഷിപ്പ്‌യാര്‍ഡില്‍ ഒഴിവുകള്‍
ഗോവ ഷിപ്പ്‌യാർഡിലെ വ്യത്യസ്ത ഒഴിവുകളിലേക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. എക്സിക്യുട്ടീവ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. 18 മാനേജ്മെന്റ് ട്രെയിനി ഉള്‍പ്പെടെ 29 ഒഴിവുകളുണ്ട്.
മാനേജ്മെന്റ് ട്രെയിനി (മെക്കാനിക്കല്‍)- 9 യോഗ്യത: മെക്കാനിക്കല്‍ ട്രേഡില്‍ ബി.ഇ./ബി.ടെക്.
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍)- 2 യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ട്രേഡില്‍ ബി.ഇ./ബി.ടെക്.
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കല്‍)- 2
യോഗ്യത: ഇലക്ട്രിക്കല്‍ ട്രേഡില്‍ ബി.ഇ./ബി.ടെക്.
മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്) - 2
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ട്രേഡില്‍ ബി.ഇ./ബി.ടെക്.
മാനേജ്മെന്റ് ട്രെയിനി (നേവല്‍ ആര്‍ക്കിടെക്ചര്‍)- 3
യോഗ്യത: നേവല്‍ ആര്‍ക്കിടെക്ചര്‍ ട്രേഡില്‍ ബി.ഇ./ ബി.ടെക്. പ്രായപരിധി: 28 വയസ്സ്.
ജനറല്‍ മാനേജര്‍ (എച്ച്.ആര്‍. എ.)/അഡീഷനല്‍ ജനറല്‍ മാനേജര്‍ (എച്ച്.ആര്‍.) 1 യോഗ്യത: ബിരുദം. 2 വര്‍ഷ മുഴുവന്‍ സമയ എം.ബി. എ./ എം.എസ്.ഡബ്ല്യു./ബിരുദാനന്തര ബിരുദം/ബിരുദാനന്തര ഡിപ്ലോമ. എച്ച്.ആര്‍.എം./ ഐ.ആര്‍./ലേബര്‍. ജി.എം. തസ്തികയില്‍ 20 വര്‍ഷത്തെയോ എ.ജി.എം. തസ്തികയില്‍ 16 വര്‍ഷത്തെയോ മുന്‍പരിചയം ആവശ്യമാണ്.
അഡീഷനല്‍ ജനറല്‍ മാനേജര്‍/ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(കമ്പനി സെക്രട്ടറി) -1 യോഗ്യത: ബിരുദം. ഐ.സി.എസ്.ഐയില്‍ അസോസിയേറ്റ്/ഫെലോ മെമ്പര്‍ഷിപ്പ്. എ.ജി.എം എം തസ്തികയില്‍ 16 വര്‍ഷം/ഡി.ജി.എം. തസ്തികയില്‍ 13 വര്‍ഷം മുന്‍പരിചയം.
അഡീഷനല്‍ ജനറല്‍ മാനേജര്‍/ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/സീനിയര്‍ മാനേജര്‍ -1 യോഗ്യത: നേവല്‍ ആര്‍ക്കിടെക്ചര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, എന്നിവയിലൊന്നില്‍ എന്‍ജിനീയറിങ് ബിരുദം/ബി.ടെക്. 16 വര്‍ഷം എ.ജി.എം. തസ്തികയില്‍ മുന്‍പരിചയം.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/സീനിയര്‍ മാനേജര്‍/മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) -01 യോഗ്യത: ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, മീഡിയ അഡ്വര്‍ടൈസിങ്, പബ്ലിസിറ്റി എന്നിവയിലൊന്നില്‍ മാസ്റ്റേഴ്സ് ബിരുദം. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ 13 വര്‍ഷം/സീനിയര്‍ മാനേജര്‍ തസ്തികയില്‍ 10 വര്‍ഷം/മാനേജര്‍ തസ്തികയില്‍ 7 വര്‍ഷം മുന്‍പരിചയം ആവശ്യമാണ്.
മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷമായിരിക്കും പരിശീലന കാലാവധി. ആവശ്യാനുസരണം ഇത് നീട്ടിയേക്കാം. പരിശീലനകാലയളവില്‍ 16,400 രൂപ ശമ്പളമായി ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ നിയമനം ലഭിക്കും. വിശദവിവരങ്ങൾക്ക് http://career.goashipyard.co.in/user/Job-List.aspx.
അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 15.
https://www.facebook.com/Malayalivartha