ഐ.ടി.ഐ. ബോർഡ് ഉടൻ - രാജീവ് പ്രതാപ് റൂഡി
സ്വതന്ത്ര ഐ.ടി.ഐ. ബോർഡ് ഉടൻ സ്ഥാപിക്കുമെന്ന് നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച നൈപുണിവികസന മന്ത്രാലയത്തിന്റെ നിർദേശത്തിന് മാനവവിഭവശേഷി വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട്. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ്-പ്ലസ് ടു തത്തുല്യ സർട്ടിഫിക്കറ്റുകൾ നൽകുമെന്നും മന്ത്രി ലോക്‌സഭയിൽ പറഞ്ഞു.തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരുടെ മേൽനോട്ടത്തിലായിരിക്കും ഇതിന്റെ പ്രവർത്തനം. ചോദ്യോത്തരവേളയിൽ എം.പി.മാരായ രാജീവ് സതാവ്, ധനഞ്ജയ് മഹാദിക് എന്നിവരുടെ ചോദ്യങ്ങൾക് മറുപടി പറയുകയായിരുന്നു റൂഡി.
https://www.facebook.com/Malayalivartha