ബേസ് ഹോസ്പിറ്റലിൽ ഗ്രൂപ്പ് സി ഒഴിവുകൾ
ഡല്‍ഹി കന്റോണ്‍മെന്റ്-10 ബേസ് ഹോസ്പിറ്റലില്‍ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്.
എല്‍ഡിസി-1
യോഗ്യത- പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം. ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കും ടൈപ്പിംഗ് വേഗം.
ശമ്പളം - 19,990 രൂപ.
വാര്‍ഡ് സഹായിക (വനിത)- 10
സഫായിവാല (വനിത)-3
ട്രേഡ്സ്മാന്‍മേറ്റ്-1
മാലി-1
വാഷര്‍മാന്‍-2
യോഗ്യത- പത്താംക്ലാസ് തത്തുല്യം. അനുബന്ധ ജോലികളില്‍ മുന്‍പരിചയം അഭിലഷണീയം.
ശമ്പളം - 18000 രൂപ.
പ്രായം- 18നും 25നും ഇടയില്‍. സംവരണ വിഭാഗക്കാര്‍ക്ക് നിയമപ്രകാരം ഉള്ള ഇളവ് ലഭിക്കും.
അപേക്ഷാ ഫോമിന്റെ മാതൃക www.cbdelhi.inല്‍ ലഭിക്കും. അനുബന്ധരേഖകള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷയില്‍ പതിപ്പിക്കുന്ന ഫോട്ടോയ്ക്ക് പുറമേ രണ്ടെണ്ണം അധികമായി സ്വയം സാക്ഷ്യപ്പെടുത്തി അയയ്ക്കണം. 40 രൂപയുടെ സ്റ്റാമ്പ് പതിച്ച് ഉദ്യോഗാര്‍ഥിയുടെ വിലാസം രേഖപ്പെടുത്തിയ തപാല്‍ കവറും അപേക്ഷയോടൊപ്പം ചേര്‍ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 17.
അപേക്ഷ അയയ്ക്കേണ്ട വിലാസം - The Commandant, Base Hospital, Delhi Cantt 110010.
https://www.facebook.com/Malayalivartha