എന്‍ജിനീയറിങ് കഴിഞ്ഞവരില്‍ ജോലി കിട്ടുന്നത് 40 ശതമാനത്തിന് മാത്രം - കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ജിനീയറിങ് പഠനം കഴിഞ്ഞിറങ്ങുന്നവരില്‍ ജോലി ലഭിക്കുന്നത് 40 ശതമാനത്തോളം പേര്‍ക്ക് മാത്രമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ നടത്തിയ പഠനത്തില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 60 ശതമാനമാക്കിയുയര്‍ത്തുമെന്നും അതിനായി ഇന്റേണ്‍ഷിപ്പ് അടക്കമുള്ള പദ്ധതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ശൂന്യവേളയില്‍ എന്‍ജിനീയറിങ് കോളേജുകളുടെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറപടിയായാണ് ജാവഡേക്കര്‍ ഇത് പറഞ്ഞത്.
https://www.facebook.com/Malayalivartha