വ്യോമസേനയിൽ 154 ഗ്രൂപ്പ് സി ഒഴിവുകൾ
വ്യോമസേനയുടെ കീഴിലുള്ള വിവിധ എച്ച്ക്യു മെയിൻറനൻസ് കമാൻഡ് യൂണിറ്റുകളിൽ വിവിധ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 154 ഒഴിവുകളുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി– ഏപ്രിൽ 22.
കോപ്പർസ്മിത്ത് ആൻഡ് ഷീറ്റ്മെറ്റൽ വർക്കർ
യോഗ്യത– പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്, ഒരു വർഷം പ്രവൃത്തിപരിചയം അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ (വർക്കഷോപ്പ്, ഫിറ്റർ) 5,200– 20,200 ഗ്രേഡ് പേ– 1,900 രൂപ.
പെയിന്റർ
യോഗ്യത– പത്താംക്ലാസ് ജയം ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. ശമ്പളം– 5,200– 20,200 ഗ്രേഡ് പേ– 1,900 രൂപ.
കാർപെന്റർ
യോഗ്യത– പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. ശമ്പളം– 5,200–20,200 രൂപ. ഗ്രേഡ് പേ 1,900 രൂപ.
ലെതർ വർക്കർ
യോഗ്യത– പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ലെതർ ഗുഡ്സ് മേക്കർ) അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.
ടെയ്ലർ
യോഗ്യത– പത്താംക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.
ലോവർ ഡിവിഷൻ ക്ലാർക്ക്
യോഗ്യത– പ്ലസ്ടു/ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിംഗിൽ മിനിറ്റിൽ 35 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.
സ്റ്റോർ കീപ്പർ
യോഗ്യത– പ്ലസ്ടു/ തത്തുല്യം. സമാന മേഖലയിൽ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.
കുക്ക്
യോഗ്യത– മെട്രിക്കുലേഷൻ/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ആറുമാസത്തെ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,900 രൂപ.
ധോബി
യോഗ്യത– മെട്രിക്കുലേഷൻ ജയം/ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം അഭിലഷണീയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.
മെസ് സ്റ്റാഫ്
യോഗ്യത– മെട്രിക്കുലേഷൻ ജയം/ തത്തുല്യം. വെയിറ്റർ/ വാഷർ അപ്പ് ആയി ഒരു വർഷം. പ്രവൃത്തിപരിചയം അഭിലഷണീയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
യോഗ്യത– മെട്രിക്കുലേഷൻ/ തത്തല്യം. വാച്ച്മാൻ/ ലാസ്കർ/ ജസ്റ്റെൻഡർ ഓപ്പറേറ്റർ/ ഗാർഡനർ ആയി ഒരു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.
സഫായിവാല/ സഫായിവാലി
യോഗ്യത– മെട്രിക്കുലേഷൻ ജയം/ തത്തുല്യം, ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.
വാർഡ് സഹായിക
യോഗ്യത– മെട്രിക്കുലേഷൻ/ തത്തുല്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.
ലേബർ ഓൺ അമ്യൂണീഷൻ ഡ്യൂട്ടി
യോഗ്യത– മെട്രിക്കുലേഷൻ ജയം/ തത്തുല്യം. അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ. ശമ്പളം– 5,200– 20,200 രൂപ. ഗ്രേഡ് –1,800 രൂപ.
ഫയർമാൻ
യോഗ്യത– മെട്രിക്കുലേഷൻ/ തത്തുല്യം. സ്റ്റേറ്റ് ഫയർ സർവീസ്/ തത്തുല്യ സ്‌ഥാപനത്തിൽ നിന്നും ഫയർ ഫൈറ്റിംഗ് പരിശീലനം നേടിയിരിക്കണം. സമാന മേഖലയിൽ മികച്ച പ്രാവീണ്യം. മികച്ച് ശാരീരികക്ഷമ അല്ലെങ്കിൽ തത്തുല്യ ട്രേഡിലുള്ള വിമുക്‌തഭടൻ.
അപേക്ഷിക്കേണ്ട വിധം– വെബ്സൈറ്റിൽ നല്കിയിരിക്കുന്ന അപേക്ഷാ ഫോമിൻറെ മാതൃക ഡൗൺലോഡ് ചെയ്തെടുത്ത് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയയ്ക്കുന്ന വിലാസത്തിനും 18 -29 ലക്കം എംപ്ലോയ്‌മെന്റ് ന്യൂസ് കാണുക.
https://www.facebook.com/Malayalivartha