സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) ല്‍ അവസരം
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) സബ് ഇന്‍സ്‌പെക്ടര്‍/ ഓവര്‍സിയര്‍ (സിവില്‍), എ.എസ്.ഐ./ ഡ്രോട്‌സ്മാന്‍, സി.ടി(മേസൺ , പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പ്പെന്‍ഡര്‍, പെയിന്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 240 ഒഴിവുകളുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം.
എസ്.ഐ./ ഓവര്‍സിയര്‍: സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ.
എ.എസ്.ഐ./ ട്രഡ്സ്മാൻ : ഇംഗ്ലീഷ്, ജനറല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളോട് കൂടി പത്താം ക്ലാസ്സ് അഥവാ തത്തുല്യം പാസായിരിക്കണം. സിവില്‍, മെക്കാനിക്കല്‍ ട്രേഡുകളില്‍ ഒന്നില്‍ ഗവ.അംഗീകൃത പോളി ടെക്‌നിക്കില്‍ നിന്ന് ട്രേഡ്സ്മാന് ഡിപ്ലോമ.
സി.ടി.( മേസണ്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പ്പെന്‍ഡര്‍,പെയിന്റര്‍): പത്താം ക്ലാസ്സ് തത്തുല്യം. അനുബന്ധ ട്രേഡില്‍ ഒരു വര്‍ഷം മുന്‍പരിചയം. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് ഏജന്‍സിയുടെ മൂന്ന് മാസത്തില്‍ കുറയാത്ത സ്‌കില്‍ ക്വാളിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ ഐ.ടി.ഐ.
ശാരീരിക യോഗ്യത: ഉയരം: 170 സെ.മി. നെഞ്ചളവ് സാധാരണ നിലയില്‍ 80 സെ.മി., 5 സെ.മി വികസിപ്പിക്കാന്‍ സാധിക്കണം. എസ്.ടി. വിഭാഗക്കാര്‍ക്ക് ശാരീരിക യോഗ്യതയില്‍ നിയമാനുസൃത ഇളവുകളുണ്ട്.
പ്രായം: എസ്.ഐ./ ഓവര്‍സിയര്‍ : 21-30 വയസ്സ്.(06.05.1987 നും 05.05.1996 നും ഇടയില്‍ ജനിച്ചവര്‍)
എ.എസ്.ഐ/ഡ്രോട്‌സ്മാന്‍: 18-25 വയസ്സ് (06.05.1992 നും 05.05.1999 നും ഇടയില്‍ ജനിച്ചവര്‍). സി.ടി: 18-23 വയസ്സ് (06.05.1994 നും 05.05.1999 നും ഇടയില്‍ ജനിച്ചവർ).
ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ശാരീരിക യോഗ്യതാ പരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ എഴുത്ത് പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
ജൂലായ് 30-നാണ് എഴുത്ത് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഒബ്ജക്ടീവ് മാതൃകയില്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ പരീക്ഷ എഴുതാം.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://crpfindia.com/index.html.
https://www.facebook.com/Malayalivartha