നാഷണല്‍ ഏറോസ്‌പേസ് ലബോറട്ടറീസില്‍ സയന്റിസ്റ്റ്, സീനിയര്‍ സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ഏറോസ്‌പേസ് ലബോറട്ടറീസില്‍ സയന്റിസ്റ്റ്, സീനിയര്‍ സയന്റിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിനുകീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്.
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, VL-SI ഡിസൈന്‍ ആന്‍ഡ് എംബഡഡ് സിസ്റ്റംസ്, ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലികോം, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കണ്‍ട്രോള്‍ ആന്‍ഡ് ഓട്ടോമേഷന്‍, ഏറോസ്‌പേസ്, ഏറോനോട്ടിക്കല്‍ തുടങ്ങിയ ട്രേഡുകളില്‍ എം.ഇ./എം.ടെക് ഉള്ളവര്‍ക്കും മെറ്റലര്‍ജിക്കല്‍, മെറ്റീരിയല്‍സ് എന്‍ജിനീയറിങ്, ഏറോസ്‌പേസ് ഏറോനോട്ടിക്കല്‍, കെമിസ്ട്രി, പോളിമര്‍ സയന്‍സ്, ഇലക്ട്രോമാഗ്നെറ്റിക്‌സ്, മൈക്രോ വേവ്സ്, ലോ ഒബ്സര്‍വബിള്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ് തുടങ്ങിയ മേഖലയില്‍ Phd ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായം: സയന്റിസ്റ്റ് തസ്തികയിലേക്ക് 32 വയസ്സും, സീനിയര്‍ സയന്റിസ്റ്റ് തസ്തികയിലേക്ക് 37 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. 2017 ഏപ്രില്‍ 16 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.nal.res.in.
അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രില്‍ 30.
https://www.facebook.com/Malayalivartha