ബാങ്കിങ് ആൻഡ് ഫിനാൻസ് ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ബറോഡ മണിപ്പാൽ സ്കൂൾ ഓഫ് ബാങ്കിങ്ങിൽ ബാങ്കിങ് ആൻഡ് ഫിനാൻസ് ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒമ്പതുമാസം ദൈർഘ്യമുള്ള കോഴ്സ് വിജയിക്കുന്നവർക്ക് ജൂനിയർ മാനേജ്മെന്റ് ഗ്രേഡ്/സ്കെയിൽ ഒന്നിൽ പ്രൊബേഷനറി ഓഫീസറായി നിയമനം നൽകും.
400 പേർ വീതമുള്ള മൂന്ന് ബാച്ചിലായി 1200 പേർക്കാണ് അവസരം. 3.45 ലക്ഷം രൂപയാണ് കോഴ്സ് ഫീസ്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് 55 ശതമാനം മാർക്കോടെ ബിരുദം.
കൂടുതൽ അറിയാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.bankofbaroda.co.in.
https://www.facebook.com/Malayalivartha