പോസ്റ്റ്മാന്/മെയില്‍ ഗാര്‍ഡ് നിയമനത്തിനുള്ള പരീക്ഷ മേയ് ഏഴിലേക്ക് മാറ്റി
തപാല്‍ വകുപ്പ് കേരള സര്‍ക്കിളിലെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്/മെയില്‍ ഗാര്‍ഡ് നിയമനത്തിനുള്ള പരീക്ഷ മേയ് ഏഴിലേക്ക് മാറ്റി. ഏപ്രില്‍ ഒമ്പതിന് നിശ്ചയിച്ചിരുന്ന പരീക്ഷ, നടത്തിപ്പ് സൗകര്യം പ്രമാണിച്ചാണ് മേയിലേക്ക് മാറ്റിയത്. 3,60,000 പേരാണ് അപേക്ഷിച്ചത്.
പോസ്റ്റ്മാന് തസ്തികയില്‍ 583 ഒഴിവുകളും (ജനറല്‍ 380, ഒ.ബി.സി. 148, എസ്.സി. 52, എസ്.ടി. 3) മെയില്‍ ഗാര്‍ഡ് തസ്തികയില്‍ 11 ഒഴിവുകളും (ജനറല്‍ 7, ഒ.ബി.സിഒ.ബി.സി. 3, എസ്.സി. 1) ഉള്ളതായാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിച്ചത്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാകും.
https://www.facebook.com/Malayalivartha