എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിലുള്ള പാഠപുസ്തകരചനയ്ക് അധ്യപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിലുള്ള പാഠപുസ്തകരചനയ്ക് അധ്യപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം. സർവീസിലുള്ളവർക്കും വിരമിച്ചവർക്കും അപേക്ഷിക്കാം. പാഠപുസ്തക രചനയിലും മറ്റും സ്വജന പക്ഷപാതവും അഴിമതികളും നിലനില്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
അവധിക്കാല അധ്യാപകപരിശീലനം ഏപ്രിൽ 17 മുതൽ മെയ് 17 വരെ നടക്കും. എൽ.പി, യു.പി. അധ്യാപകർക്ക് ഈ തീയതിക്കുള്ളിൽ നടക്കുന്ന മൂന്ന് ഘട്ട പരിശീലനത്തിൽ ഏതെങ്കിലുമൊന്നിൽ പങ്കെടുക്കാം. ഹൈസ്കൂൾ അധ്യാപകർക്ക് മെയ് എട്ട് മുതൽ 26 വരെയാണ് പരിശീലനം. ഐ.ടി. പരിശീലനവും ഇതിെനാപ്പം നടക്കും.
വീടിനു സമീപത്തുള്ള ബി.ആർ.സി.കളിൽ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടെ അധ്യാപകർക്കു പരിശീലനത്തിൽ പങ്കെടുക്കാം. ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർ, അനധികൃതമായി ജോലിക്കു ഹാജരാകാഞ്ഞതാണെന്നു കണക്കാക്കും. എന്നാൽ, ഈ ദിവസം സ്വന്തം സ്കൂളിൽ ഹാജരായെന്ന് ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയാൽ ഹാജർ നൽകും.
https://www.facebook.com/Malayalivartha