അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒഴിവുകളിലേക് അപേക്ഷിക്കാം
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ തസ്തികയിലെ 205 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം. കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
ശമ്പളം: 32,795 രൂപ
തിരഞ്ഞെടുപ്പിന് രണ്ട് ഘട്ടങ്ങള്‍ ഉണ്ടാകും. പ്രാഥമിക പരീക്ഷ നടത്തി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് മുഖ്യപരീക്ഷയില്‍ പങ്കെടുക്കാൻ കഴിയു.
ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പ്രിലിമിനറി പരീക്ഷ. ഇംഗ്ലീഷ് ഭാഷ (30), റീസണിങ് എബിലിറ്റി (35), ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ് (35) എന്നിങ്ങനെ 100 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടാകും.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. മെയിന്‍ പരീക്ഷയില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളും ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളും ഉണ്ടാകും.
ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: ഏപ്രില്‍ 20.
വിവരങ്ങള്‍ക്ക്: http://ibps.sifyitest.com/nicaosgmar17/.
https://www.facebook.com/Malayalivartha