ഭാരത് ഹെവി ഇലെക്ട്രിക്കൽസ് ലിമിറ്റഡിൽ അപ്പ്രെന്റിസ് ട്രെയിനി
ഭാരത് ഹെവി ഇലെക്ട്രിക്കൽസ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലെ ട്രേഡ് അപ്പ്രെന്റിസ് ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു. 770 ഒഴിവുകളാണുള്ളത്.
ഫിറ്റർ, ടര്ണര്, ഇലെക്ട്രിഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക് മുതലായവയിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് (പ്ലസ് ടു )രീതിയിൽ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം. പ്രസ്തുത ട്രേഡിൽ രണ്ടു വർഷത്തെ ഐ ടി ഐ വിജയം. എൻ സി ടി വി ടി നൽകുന്ന നാഷണൽ ട്രേഡ് സെര്ടിഫിക്കറ്റ് നേടിയവരായിരിക്കണം.
മെഷീനിസ്ററ് - സയൻസ്, മാത്‍സ് എന്നിവ വിഷയങ്ങളായി പത്താം ക്ലാസ് (പ്ലസ് ടു )രീതിയിൽ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം. മഷിനിസ്റ് (മില്ലർ/കോമ്പോസിറ്റ) ട്രേഡിൽ രണ്ടു വർഷത്തെ ഐ ടി ഐ വിജയം.
വെൽഡർ (ജി & ഇ) ഫൊർജർ ആൻഡ് ഹീറ്റ് ട്രീറ്റർ , കാർപെന്റെർ - പത്താം ക്ലാസ് (പ്ലസ് ടു )രീതിയിൽ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം. പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐ ടി ഐ വിജയം.
പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് - പ്ലസ് ടു വിജയം. പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐ ടി ഐ വിജയം.
പ്ലംബർ - എട്ടാം ക്ലാസ് വിജയം. പ്രസ്തുത ട്രേഡിൽ ഒരു വർഷത്തെ ഐ ടി ഐ വിജയം.
എം എൽ ടി പാത്തോളജി - 2014 - 16 കാലയളവിൽ ഫിസിക്സ് കെമിസ്ട്രി ബിയോളജി എന്നിവ വിഷയങ്ങളായി പഠിച്ചു പ്ലസ് ടു ജയിച്ചിരിക്കണം.
മുകളിൽ പറഞ്ഞ ഏത് ഒഴിവുകളിലേക്കും അപേക്ഷിക്കുന്നതിനു എൻ സി ടി വി ടി നൽകുന്ന നാഷണൽ ട്രേഡ് സെര്ടിഫിക്കറ്റ് നേടിയവരായിരിക്കണം.
പ്രായം - 18 - 27 (എസ് സി / എസ് ടി കാർക്ക് അഞ്ചും, ഒ ബി സി ക്കാർക് മുന്നും വര്ഷം ഇളവ് ലഭിക്കും.) www. apprenticeship.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്ത ശേഷം www. bheltry.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കണം.
https://www.facebook.com/Malayalivartha