ധനമന്ത്രാലയത്തിനു കീഴിലുള്ള മിനിരത്ന കമ്പനിയായ ഇന്ത്യ ഗവൺമെന്റ് മിന്റിൽ 201 ഒഴിവുകളുണ്ട്
ധനമന്ത്രാലയത്തിനു കീഴിലുള്ള ഹൈദരാബാദിലെ മിനിരത്ന കമ്പനിയായ ഇന്ത്യ ഗവൺമെന്റ് മിന്റ് ജൂനിയർ ടെക്നീഷ്യൻ-w1 സൂപ്പർവൈസർ- എസ് 1 ലെവൽ, ജൂനിയർ ഒാഫിസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 201 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. ജൂനിയർ ടെക്നീഷ്യൻ-w1 തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് ഒന്ന്.
ഫിറ്റർ, ടൂൾ ആൻഡ് ഡൈ മേക്കർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, ലാബ് അസിസ്റ്റന്റ് /ഇൻസ്ട്രമെന്റ് മെക്കാനിക് - കെമിക്കൽ, ഡ്രൈവർ കം മെക്കാനിക്(എൽഎംവി)/മോട്ടോർ ഡ്രൈവിങ്/ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്, മിൽ റൈറ്റ് / മിൽറൈറ്റ് മെക്കാനിക്, മെഷിനിസ്റ്റ്, ടർണർ, വെൽഡർ, പ്ലംബർ, മേസൻ (ബിൽഡിങ്) ട്രേഡുകളിലാണ് ഒഴിവുകൾ.
സൂപ്പർവൈസർ- എസ് 1 ലെവൽ, ജൂനിയർ ഒാഫിസ് അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28. വിശദവിവരങ്ങൾക്കു വെബ്സൈറ്റ്: igmhyderabad.spmcil.com.
https://www.facebook.com/Malayalivartha