നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷനില്‍ ട്രെയിനികളെ ആവശ്യമുണ്ട്
നാഷണല്‍ സീഡ്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളില്‍ ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കോര്‍പ്പറേറ്റ് ഓഫീസിലും റീജണല്‍ ഓഫീസുകളിലുമായാണ് ആകെ 88 ഒഴിവുകളുണ്ട്. എല്ലാ ഒഴിവുകൾക്കും പ്രായപരിധി 27 വയസ്സാണ്.
1. അസിസ്റ്റന്റ് (ലീഗല്‍) - 3.
യോഗ്യത: നിയമബിരുദം. ഒരുവര്‍ഷം പ്രവൃത്തിപരിചയം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
2. മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയല്‍സ് മാനേജ്മെന്റ് ) 2.
യോഗ്യത: ബി.എസ്.സി (അഗ്രിക്കള്‍ച്ചര്‍). മെറ്റീരിയല്‍ മാനേജ്മെന്റില്‍ എം.ബി.എ.
3. മാനേജ്മെന്റ് ട്രെയിനി (ലീഗല്‍)-1.
യോഗ്യത: നിയമബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
4. മാനേജ്മെന്റ് ട്രെയിനി (അസിസ്റ്റന്റ് കമ്പനി സെക്രട്ടറി) -1.
യോഗ്യത: ബിരുദം. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ്. നിയമത്തില്‍ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും അഭിലഷണീയം.
5. മാനേജ്മെന്റ് ട്രെയിനി (പ്രൊഡക്ഷന്‍) - 30.
യോഗ്യത: ബി.എസ്.സി (അഗ്രിക്കള്‍ച്ചര്‍), എം.ബി.എ.(അഗ്രി. ബിസിനസ്സ് മാനേജ്മെന്റ്) അല്ലെങ്കില്‍ അഗ്രോണമി, സീഡ് ടെക്നോളജി, പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്സ്, അഗ്രിക്കള്‍ച്ചര്‍ എന്‍ഡമോളജി, പ്ലാന്റ് പതോളജി എന്നിവയിലൊന്നില്‍ സ്പെഷ്യലൈസേഷനോടെ എം.എസ്.സി (അഗ്രിക്കള്‍ച്ചര്‍).
6. മാനേജ്മെന്റ് ട്രെയിനി (മാര്‍ക്കറ്റിങ് ) 9.
യോഗ്യത: ബി.എസ്.സി. (അഗ്രിക്കള്‍ച്ചര്‍), മാര്‍ക്കറ്റിങ്ങിലോ, അഗ്രി ബിസിനസ്സ് മാനേജ്മെന്റിലോ സ്പെഷ്യലൈസേഷനോടെ എം.ബി.എ.
7. മാനേജ്മെന്റ് ട്രെയിനി (അഗ്രി. എന്‍ജിനീയറിങ്)- 5.
യോഗ്യത: അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്. കംപ്യൂട്ടര്‍ പരിജ്ഞാനം.
8. മാനേജ്മെന്റ് ട്രെയിനി (സിവില്‍ എന്‍ജിനീയറിങ്) -2.
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്. കംപ്യൂട്ടര്‍ പരിജ്ഞാനം.
9. മാനേജ്മെന്റ് ട്രെയിനി (എച്ച്. ആര്‍) -7
യോഗ്യത: പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, ലേബര്‍ വെല്‍ഫെയര്‍, എച്ച്.ആര്‍. എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ. അല്ലെങ്കില്‍ എച്ച്. ആറില്‍ സ്പെഷ്യലൈസേഷനോടെ എം.ബി.എ.
10. മാനേജ്മെന്റ് ട്രെയിനി (എഫ്. ആന്‍ഡ് എ.) 6
യോഗ്യത: CA/CMA (ICWA). അല്ലെങ്കില്‍ ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനോടെ എം.ബി.എ.
11. സീനിയര്‍ ട്രെയിനി (മാര്‍ക്കറ്റിങ്)-40
യോഗ്യത: അഗ്രിക്കള്‍ച്ചറല്‍ ബിസിനസ് മാനേജ്മെന്റില്‍ എം.ബി.എ./ ബി.എസ്സി. (അഗ്രിക്കള്‍ച്ചര്‍). മാര്‍ക്കറ്റിങ് മാനേജ്മെന്റ്/സെയില്‍സ് മാനേജ്മെന്റ് എന്നിവയിലൊന്നില്‍ ഒരുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസ് അറിയണം.
12. ഡിപ്ലോമ ട്രെയിനി (അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്) -7. യോഗ്യത: അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസ് അറിയണം.
13. ഡിപ്ലോമ ട്രെയിനി (സിവില്‍) -5.
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
14. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍) -2.
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
15. ട്രെയിനി (അഗ്രിക്കള്‍ച്ചര്‍)- 26.
യോഗ്യത: ബി.എസ്സി. (അഗ്രിക്കള്‍ച്ചര്‍). എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
16. ട്രെയിനി (ടെക്‌നീഷ്യന്‍) - 8.
യോഗ്യത: ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. ഒരുവര്‍ഷ ട്രേഡ് അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടാവണം. എന്‍.സി.വി.ടിയുടെ എന്‍.എ.സി. സര്‍ട്ടിഫിക്കറ്റ്ഉണ്ടാവണം.
17. ട്രെയിനി (എച്ച്.ആര്‍.) 11.
യോഗ്യത: ബി.ബി.എ./ ബി.സി.എ./ ബി.എ. (പേഴ്സണല്‍ മാനേജ്മെന്റ്. അല്ലെങ്കില്‍ ബിരുദവും ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, പേഴ്സണല്‍ മാനേജ്മെന്റ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, ലേബര്‍ ലോ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയിലൊന്നില്‍ ഒരുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസില്‍ പരിജ്ഞാനം. ഇംഗ്ലീഷ്/ഹിന്ദിയില്‍ മിനിറ്റില്‍ 40/35 വാക്ക് ടൈപ്പിങ് വേഗം.ഹിന്ദി ടൈപ്പിങ് നിര്‍ബന്ധമാണ്. ട്രെയിനിങ് കാലയളവില്‍ ഹിന്ദി ടൈപ്പിങ് പരീക്ഷ വിജയിച്ചാലും മതി.
18. ട്രെയിനി (സ്റ്റോഴ്സ്) -6. യോഗ്യത: മെക്കാനിക്കല്‍, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഡിപ്ലോമ ഇന്‍ സ്റ്റോഴ്സ്, ഇന്‍വന്ററി മാനേജ്മെന്റ് എന്നിവയിലൊന്നില്‍ മൂന്നുവര്‍ഷ ഡിപ്ലോമ. എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
19. ട്രെയിനി (അക്കൗണ്ട്സ്) - 15.
യോഗ്യത: ബി.കോം. എം.എസ്. ഓഫീസില്‍ പരിജ്ഞാനം.
20. ട്രെയിനി (ലബോറട്ടറി)- 2.
യോഗ്യത: കെമിസ്ട്രി, ബോട്ടണി എന്നീ വിഷയങ്ങളോടെ ബി.എസ്.സി.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.indiaseeds.com
https://www.facebook.com/Malayalivartha