എസ്‌എസ്‌എല്‍സി പരീക്ഷ: മൂല്യനിര്‍ണയത്തിന് തുടക്കം
എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം സംസ്‌ഥാനത്തൊട്ടാകെയുള്ള 54 കേന്ദ്രീകൃത ക്യാംപുകളിലായി ഇന്നു രാവിലെ തുടങ്ങും.
29 മുതല്‍ 12 വരെയാണു ക്യാംപ്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഒന്‍പത്,10,11 തീയതികളില്‍ ക്യാംപ് പ്രവര്‍ത്തിക്കില്ല. ഇത്തവണ ക്യാംപിന്റെ ദിവസങ്ങള്‍ കുറച്ചതിനാല്‍ കൂടുതല്‍ അധ്യാപകരെ മൂല്യനിര്‍ണയത്തിനു നിയോഗിച്ചിട്ടുണ്ട്. ഇന്നു രാവിലെ അധ്യാപകര്‍ ഇരട്ട മൂല്യനിര്‍ണയം നടത്തി ഉത്തരസൂചികയ്‌ക്ക് അന്തിമ രൂപം നല്‍കുകയും തുടര്‍ന്ന് ഉച്ചതിരിഞ്ഞു സാധാരണ രീതിയില്‍ മൂല്യനിര്‍ണയം നടത്തുകയുമാണു ചെയ്യുക.
മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്നുള്ള മാര്‍ക്ക് തിങ്കളാഴ്‌ച മുതല്‍ പരീക്ഷാഭവന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യും. മൂല്യനിര്‍ണയം ഏതു രീതിയില്‍ നടത്തണമെന്നു തീരുമാനിക്കുന്നതിനുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാംപുകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അഡീഷനല്‍ ചീഫ് എക്‌സാമിനര്‍മാരാണ് ഇതില്‍ പങ്കെടുത്തത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അസിസ്‌റ്റന്റ് എക്‌സാമിനര്‍മാര്‍ ഇന്ന് ഇരട്ടമൂല്യനിര്‍ണയം നടത്തി ഉത്തരസൂചികയ്‌ക്ക് അന്തിമ രൂപം നല്‍കുക. ഈ വര്‍ഷം മൂല്യനിര്‍ണയം ഉദാരമാണെങ്കില്‍ വിജയശതമാനം റെക്കോര്‍ഡില്‍ എത്തുമെന്നു സൂചനയുണ്ട്..
https://www.facebook.com/Malayalivartha