Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയത്തിലും റെക്കോര്‍ഡ്‌... എസ്‌എസ്‌എല്‍സി പരീക്ഷയില്‍ 95.47 ശതമാനത്തോടെ റെക്കോര്‍ഡ്‌ വിജയം, വിജയ ശതമാനം കൂടുതല്‍ കണ്ണൂര്‌, കുറവ്‌ പാലക്കാട്ട്‌

16 APRIL 2014 10:34 PM IST
മലയാളി വാര്‍ത്ത.

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.47 ശതമാനം റെക്കോര്‍ഡ് വിജയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചത്.  ഇത്രയും നേരത്തേ ഫലം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. 2003നേക്കാള്‍ 1.3 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 931 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി.ഏറ്റവും കൂടുതല്‍ വിജയം ശതമാനം കണ്ണൂര്‍ ജില്ലയിലും കുറവ് പാലക്കാട് ജില്ലയിലുമാണ്. 281 സര്‍ക്കാര്‍ സ്കൂളുകള്‍ 100 ശതമാനം വിജയം സ്വന്തമാക്കി.  ഒരു വിഷയത്തില്‍ പരാജയപ്പെട്ട കുട്ടികള്‍ക്കുള്ള സേ പരീക്ഷ മെയ് 12 മുതല്‍ 17വരെ നടക്കും. റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ ഫലം പുറത്തു വന്നത്.

പരീക്ഷ അവസാനിച്ച് 25 ദിവസത്തിനുള്ളില്‍ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. അതിനുശേഷം ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഫലപ്രഖ്യാപനം നടത്തും. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും സെന്ററുകള്‍ അടക്കം 2,815 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 4,64,310 വിദ്യാര്‍ഥികളുടെ ഫലമാണ് ഇന്നു പുറത്തുവന്നിരിക്കുന്നത്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ടാബുലേഷനും വെരിഫിക്കേഷന്‍ നടപടികളും കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി.

സംസ്ഥാനത്തെ 54 കേന്ദ്രീകൃത ക്യാംപുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം. മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് പരീക്ഷാഭവന്റെ സെര്‍വറിലേക്ക് നേരിട്ട് മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയാണ് ഇത്തവണ സ്വീകരിച്ചത്. ഇത്തവണയും മോഡറേഷന്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചിരുന്നു. വൈകല്യമുള്ളവരാണെന്ന സര്‍ട്ടിഫിക്കറ്റുമായി പരീക്ഷ എഴുതിയവരുടെ ഫലം പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനമുണ്ട്. കൃത്രിമ സര്‍ട്ടിഫിക്കറ്റുകളാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞാല്‍ ഇവരുടെ ഫലം റദ്ദാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (1 hour ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (2 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (2 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (2 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (3 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (3 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (4 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (4 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (5 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (5 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (5 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (5 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (5 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (6 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (6 hours ago)

Malayali Vartha Recommends