ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍മാറ്റം ഓണ്‍ലൈനിലൂടെ മാത്രം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് അംഗീകൃത സ്‌കൂളുകളിലേക്കുള്ള പ്രവേശനം യു.ഐ.ഡി അടിസ്ഥാനത്തിലാക്കിയതോടെ വിദ്യാര്‍ഥികളുടെ സ്‌കൂള്‍മാറ്റങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രമേ നടത്താനാവൂ. ഒന്നുമുതല്‍ പത്തുവരെ സംസ്ഥാന സിലബസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെട്ട വിദ്യാലയങ്ങളില്‍ ചേര്‍ന്നുപഠിക്കാന്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ടുമായി പഠിക്കാനുദ്ദേശിക്കുന്ന സ്‌കൂളിലെത്തണം.
സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുള്ള സമ്പൂര്‍ണ സോഫ്‌റ്റ്വെയറില്‍ ചേര്‍ത്തിട്ടുള്ള വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖയായി പരിഗണിക്കുന്നത്. ഓണ്‍ലൈനില്‍ വിടുതല്‍ അപ്ലോഡ് ചെയ്യുന്നതോടെ പഠിച്ച സ്‌കൂളില്‍ നിന്ന് കുട്ടിയുടെ രേഖകള്‍ പുതുതായി ചേര്‍ന്നുപഠിക്കുന്ന സ്‌കൂളിനോട് ചേര്‍ക്കും.
എല്‍.പി.സ്‌കൂളില്‍നിന്ന് യു.പി.സ്‌കൂളിലേക്കും ഹൈസ്‌കൂളുകളിലേക്കും സ്‌കൂള്‍ മാറുന്നതിനുപുറമെ വിവിധ ക്ലാസ്സുകളിലേക്കും പ്രവേശനം ന ല്‍കുന്ന സമയമാണിത്. ക്ലാസ് കയറ്റം പൂര്‍ത്തിയാകുന്നതോടെ സ്‌കൂള്‍ മാറ്റത്തിനുള്ള തിരക്ക് കൂടും. പുതിയ രീതിയെക്കുറിച്ച് ഉടന്‍തന്നെ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും.
ചേരാനുദ്ദേശിക്കുന്ന സ്‌കൂളില്‍ പ്രവേശനം ഉറപ്പുവരുത്തിയശേഷം മാത്രമെ ഓണ്‍ലൈനില്‍ ടി.സി അപ്ലോഡ് ചെയ്യാനാവൂ. അല്ലാതെ ടി.സി നല്‍കിയാല്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ മറ്റു സ്‌കൂളുകളെ സമീപിക്കാനാവില്ല. സാധാരണ ഗതിയില്‍ ടി.സിയില്‍ സ്‌കൂളിന്റെ പേര് തിരുത്തി ഹെഡ്മാസ്റ്റര്‍ ഒപ്പിട്ടാല്‍ ഇതുവരെ മറ്റു സ്‌കൂളുകളില്‍ ചേരാമായിരുന്നു. രക്ഷിതാക്കള്‍ക്കും പ്രധാനാധ്യാപകര്‍ക്കും പുതിയ രീതി ഏറെ പ്രയാസമുണ്ടാക്കും.
https://www.facebook.com/Malayalivartha