ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം: വിജയശതമാനം കഴിഞ്ഞതവണത്തേക്കാള്‍ കുറവ്
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി അബ്ദുറബ് പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 79.39% വിജയമാണ് ഉണ്ടായത്.
2.78 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി . 6783 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയശതമാനം 78.77ശതമാനമാണ്.
എയ്ഡഡ് 82 ശതമാനവും, അണ്‍ എയ്ഡഡ് 69.75 ശതമാനവും വിജയം നേടി. വിജയശതമാനത്തില്‍ മുന്നില്‍ എറണാകുളം ജില്ലയാണ് കൂടുതല്‍ എ പ്ലസും എറണാകുളത്താണ്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 37.49 ശതമാനം കുട്ടികള്‍ വിജയിച്ചു.
വിജയ ശതമാനത്തില്‍ ഏറ്റവും പിന്നില്‍ പത്തനംതിട്ട ജില്ലയാണ്(71.73 %). ഏറ്റവും കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയത് പട്ടം സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്.
പക്ഷേ ഹയര്‍സെക്കണ്ടറി വിജയശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞു . കഴിഞ്ഞവര്‍ഷം 81.34 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. സേ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20 .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha