വ്യോമസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ ഓഫിസറാകാം
വ്യോമസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ ഓഫിസര്‍ കോഴ്സില്‍ പ്രവേശത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (AFCAT) ജൂലൈ മൂന്നു വരെ അപേക്ഷിക്കാം. വനിതകള്‍ക്കും അവസരമുണ്ട്. ഫ്ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായാണ് പ്രവേശം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്സുകളാണ്. 2015 ജൂലൈയിലാണ് കോഴ്സ് ആരംഭിക്കുക. പുരുഷന്മാര്‍ക്ക് പെര്‍മനന്‍റ് കമീഷന്‍ ഓഫിസര്‍മാരാകാനും അവസരമുണ്ട്. സ്ത്രീകള്‍ക്കുള്ള കോഴ്സുകള്‍ a. ഫ്ളയിങ് ബ്രാഞ്ച്- ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം. പ്ളസ്ടുതലത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. അല്ളെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ/ബി.ടെക്. ശാരീരികക്ഷമത അനിവാര്യം. പ്രായം: 2015 ജൂലൈ ഒന്നിന് 19നും 23നും ഇടയില്‍. b. ടെക്നിക്കല്‍ ബ്രാഞ്ച്: എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍). ബന്ധപ്പെട്ട വിഷയത്തില്‍ നാലുവര്‍ഷത്തില്‍ കുറയാത്ത ബിരുദം. അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) അല്ളെങ്കില്‍ എയറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്‍െറ ഗ്രാജ്വേറ്റ് എന്‍ജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെംബര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിച്ചിരിക്കണം. പ്രായം: 2015 ജൂലൈ ഒന്നിന് 18നും 28നും ഇടയില്‍. c. ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്- അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്, അക്കൗണ്ട്സ്, എജുക്കേഷന്‍ വിഭാഗങ്ങളിലാണ് പ്രവേശം. 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും ബിരുദമോ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം/തത്തുല്യ ഡിപ്ളോമയോ ആണ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക് വിഭാഗത്തിനുവേണ്ട യോഗ്യത. 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം അല്ളെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.കോം/സി.എ/ഐ.സി.ഡബ്ള്യുവാണ് അക്കൗണ്ട്സ് വിഭാഗത്തിന്‍െറ യോഗ്യത. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് എജുക്കേഷന്‍ വിഭാഗത്തിന്‍െറ യോഗ്യത. പ്രായം: ബിരുദധാരികള്‍ക്ക് 20നും 23നുമിടയില്‍, ബിരുദാനന്തര ബിരുദധാരികള്‍ക്കും എല്‍.എല്‍.ബിക്കാര്‍ക്കും ( പഞ്ചവല്‍സര ഇന്‍്റഗ്രേറ്റഡ് കോഴ്സ്) 20നും 25നുമിടയില്‍, ബിരുദത്തിന് ശേഷം ത്രിവല്‍സര എല്‍.എല്‍.ബിക്കാര്‍ക്ക് 20നും 26നുമിടയില്‍, എം.എഡ്, പി.എച്ച്ഡി, സി.എ, ഐ.സി.ഡബ്ളു.എക്കാര്‍ക്ക് 20നും 27നുമിടയില്‍. പുരുഷന്മാര്‍ക്കുള്ള കോഴ്സുകള്‍ a. ഫ്ളയിങ് ബ്രാഞ്ച്: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള ബിരുദം. പ്ളസ്ടുവിന് മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം. അല്ളെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ/ബി.ടെക് യോഗ്യത. പ്രായം: 2015 ജൂലൈ ഒന്നിന് 19നും 23നും ഇടയില്‍. b. ടെക്നിക്കല്‍ ബ്രാഞ്ച്: എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്/മെക്കാനിക്കല്‍): ബന്ധപ്പെട്ട വിഷയത്തില്‍ നാലുവര്‍ഷത്തില്‍ കുറയാത്ത ബിരുദം. അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഇന്ത്യ അല്ളെങ്കില്‍ എയറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ളെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്‍െറ ഗ്രാജ്വേറ്റ് എന്‍ജിനീയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെംബര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിച്ചിരിക്കണം. പ്രായം: 2015 ജൂലൈ ഒന്നിന് 18നും 28നും ഇടയില്‍. c. ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്: അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്, അക്കൗണ്ട്സ്, എജുക്കേഷന്‍ വിഭാഗങ്ങളിലാണ് പ്രവേശം. ആദ്യ വിഭാഗത്തിലെ പ്രവേശത്തിന് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/ഡിപ്ളോമയോ ആണ് യോഗ്യത. 60 ശതമാനത്തിലേറെ മാര്‍ക്കോടെ ബി.കോം അല്ളെങ്കില്‍ 50 ശതമാനത്തിലേറെ മാര്‍ക്കോടെ എം.കോം/സി.എ/ഐ.സി.ഡബ്ള്യു നേടിയവര്‍ക്ക് രണ്ടാമത്തെ വിഭാഗത്തില്‍ അപേക്ഷിക്കാം. എജുക്കേഷന്‍ വിഭാഗത്തില്‍ പ്രവേശത്തിന് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദം മതിയാകും. പ്രായം: ബിരുദധാരികള്‍ക്ക് 20നും 23നുമിടയില്‍, ബിരുദാനന്തര ബിരുദധാരികള്‍ക്കും എല്‍.എല്‍.ബിക്കാര്‍ക്കും ( പഞ്ചവല്‍സര ഇന്‍്റഗ്രേറ്റഡ് കോഴ്സ്) 20നും 25നുമിടയില്‍, ബിരുദത്തിന് ശേഷം ത്രിവല്‍സര എല്‍.എല്‍.ബിക്കാര്‍ക്ക് 20നും 26നുമിടയില്‍, എം.എഡ്, പി.എച്ച്ഡി, സി.എ, ഐ.സി.ഡബ്ളു.എക്കാര്‍ക്ക് 20നും 27നുമിടയില്‍. അപേക്ഷിക്കേണ്ട വിധം: www.careerairforce.nic.inല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2014 ആഗസ്റ്റ് 31നായിരിക്കും എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് 02/2014 നടക്കുക. തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. ഫ്ളയിങ് ബ്രാഞ്ചുകാര്‍ക്ക് പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റ് നടത്തും. 25 വയസ്സില്‍ താഴെയുള്ള അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പരിശീലനകാലത്ത് വിവാഹിതരാകാന്‍ അനുമതി ലഭിക്കുന്നതല്ല. 25 വയസ്സിന് മുകളിലുള്ള വിവാഹിതര്‍ക്കും അപേക്ഷിക്കാം.
https://www.facebook.com/Malayalivartha