മെഡിക്കല്‍ പിജി: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
2014ലെ മെഡിക്കല്‍ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുകയും റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുള്ള സര്‍വീസ് വിഭാഗം അപേക്ഷാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷകര്‍ അവരുടെ ആപ്ലിക്കേഷന്‍ നമ്പര്‍, ജനത്തീയതി എന്നിവ നല്കി അഡ്മിറ്റ് കാര്‍ഡ് എടുക്കണം. ഈ അഡ്മിറ്റ് കാര്‍ഡ് 22ന് നടത്തുന്ന പ്രവേശനത്തിനായുള്ള കൗണ്‍സലിങ് വേളയില്‍ ഹാജരാക്കണം. ജനറല്‍ വിഭാഗത്തിലുള്ള അപേക്ഷാര്‍ഥികള്‍ക്കും ആവശ്യമുള്ള പക്ഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
https://www.facebook.com/Malayalivartha