സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഒരവസരം കൂടി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ കൃത്യസമയത്ത് രജിസ്ട്രേഷന് പുതുക്കാതെ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന് പുതുക്കുന്നതിന് അവസരം നല്കി ഉത്തരവ് പുറപ്പെടുവിച്ചു.
ഇതനുസരിച്ച് 1993 ജനുവരി ഒന്നു മുതല്‍ 2014 ജൂലായ് 26 വരെ നിയമാനുസൃതം എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കാം. ആഗസ്ത് 31 വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. ഈ അവസരം വിനിയോഗിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരു കാരണവശാലും മറ്റൊരവസരം ലഭിക്കുന്നതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha