പിഎസ്‌സി പരീക്ഷകളില്‍ ജൂലൈ ഒന്നു മുതല്‍ പുതിയ പരിഷ്‌ക്കാരം
പിഎസ്‌സി പരീക്ഷാ സംബ്രദായത്തില്‍ ജൂലൈ ഒന്നു മുതല്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍. ഒറ്റത്തവണ റജിസ്‌ട്രേഷന്‍ മുഖേന അപേക്ഷ ക്ഷണിച്ചിട്ടുള്ള തസ്‌തികകള്‍ക്ക് ജൂലൈ ഒന്നു മുതല്‍ നടത്തുന്ന പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്നും ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ശേഖരിക്കില്ല.
പുതിയ രീതിയനുസരിച്ച് പരീക്ഷകളുടെ അഡ്‌മിഷന്‍ ടിക്കറ്റില്‍ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കില്ല. ഐസി ഒഴിവാക്കിക്കൊണ്ടും ഫോട്ടോ അഡ്‌മിഷന്‍ ടിക്കറ്റിന്റെ മുകള്‍ഭാഗത്ത് ക്രമീകരിച്ചുകൊണ്ടുമുള്ള പുതുക്കിയ അഡ്‌മിഷന്‍ ടിക്കറ്റായിരിക്കും ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാക്കുക.
ജൂലൈ നാല്, എട്ട് തീയതികളില്‍ നടക്കുന്ന പരീക്ഷകള്‍ക്ക് പഴയ രീതിയിലുള്ള അഡ്‌മിഷന്‍ ടിക്കറ്റ് ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അതുപയോഗിച്ച് പരീക്ഷ എഴുതാം. എന്നാല്‍ ഇത്തരം അഡ്‌മിഷന്‍ ടിക്കറ്റ് ലഭിച്ചവരില്‍ നിന്നും ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് പിഎസ്‌സി ശേഖരിക്കില്ല. പരീക്ഷ എഴുതുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം, ഫോട്ടോയില്‍ പേര്, തീയതി എന്നിയുണ്ടായിരിക്കണം എന്നീ നിബന്ധനകളില്‍ മാറ്റമില്ല.
https://www.facebook.com/Malayalivartha