ഐഐടി : നിര്‍ദേശം കിട്ടിയാല്‍ നടപടികള്‍ക്ക് കേരളം സജ്ജം
കേന്ദ്രബജറ്റില്‍ കേരളത്തിനു പ്രഖ്യാപിച്ച ഐഐടി പാലക്കാട് വരുമെന്ന് പ്രതീക്ഷ. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചാല്‍ ഐഐടി സ്ഥാപിക്കാനാവിശ്യമായ നടപടികള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.എബ്രഹാം പറഞ്ഞു, മന്ത്രാലയം നിയമിക്കുന്ന വിദഗ്‌ധസംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണു മറ്റു തീരുമാനങ്ങള്‍ ഉണ്ടാവുക. പാലക്കാട് കഞ്ചിക്കോട്ട് വ്യവസായ വികസനത്തിനായി കിന്‍ഫ്ര നേരത്തെ കണ്ടെത്തിയ 600 ഏക്കര്‍ സ്ഥലം ഇതിനായി നീക്കി വച്ചിട്ടുണ്ട്.
പ്രതിരോധവകുപ്പിന്റെ കീഴിലുളള സ്ഥാപനമായ ബെമ്‌ലിന്റെ വികസനത്തിന് പുതുശേരി സെന്‍ട്രല്‍ വില്ലേജില്‍ സ്വകാര്യ വ്യക്തികളുടേത് ഉള്‍പ്പടെയുളള ഭൂമി കണ്ടെത്തിയിരുന്നു. പദ്ധതിക്ക് സ്ഥലം ഉപയോഗിക്കുന്നതതുസംബന്ധിച്ച് നിയമാനുസൃത വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കുന്നതുള്‍പ്പെടയുളള നടപടികളാണ് ഇനി ശേഷിക്കുന്നത്. സംസ്ഥാനത്തിന് ഐഐടി അനുവദിച്ചാല്‍ അതു പാലക്കാട് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha