ഐ.എസ്.ആര്‍.ഒയില്‍ 233 അസിസ്റ്റന്‍റ്
വിവിധ യൂനിറ്റുകളില്‍ അസിസ്റ്റന്‍റ് ( അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ്) നിയമനത്തിന് ഇന്ത്യന്‍ സ്പേസ് റിസര്‍ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) അപേക്ഷ ക്ഷണിച്ചു. ആകെ 233 ഒഴിവുകളാണുള്ളത്.
അഹ്മദാബാദ് യൂനിറ്റില്‍ നാലും ബംഗളൂരുവില്‍ 75ഉം ഹൈദരാബാദില്‍ 24ഉം ന്യൂഡല്‍ഹിയില്‍ നാലും ശ്രീഹരിക്കോട്ടയില്‍ 54ഉം തിരുവനന്തപുരത്ത് 72ഉം ഒഴിവുകളാണുള്ളത്. സംവരണ വിഭാഗങ്ങള്‍ക്ക് നിശ്ചിത സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. 2014 ആഗസ്റ്റ് ഏഴിന് 18നും 26നും ഇടയിലായിരിക്കണം പ്രായം. എസ്.സി/എസ്.ടി വിഭാഗത്തിന് 31ഉം ഒ.ബി.സി വിഭാഗത്തിന് 29ഉം ആണ് ഉയര്‍ന്ന പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത: ആര്‍ട്സ്/കോമേഴ്സ്/മാനേജ്മെന്‍റ്/സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ എന്നിവയില്‍ ഒന്നാം ക്ളാസ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടറില്‍ പരിജ്ഞാനമുണ്ടാകണം.
എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍ക്കും എസ്.സി, എസ്.ടി, വിമുക്തഭടന്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്കും ഫീസില്ല.
www.isro.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഏഴ്. വിശദ വിവരങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒ വെബ്സൈറ്റില്‍ Job Opportunity എന്ന വിഭാഗം കാണുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha