സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ഔഷധിയില്‍ നിരവധി അവസരങ്ങള്‍
സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ഔഷധിയില്‍ (ദ ഫാര്‍മസ്യൂട്ടിക്കല്‍ കോര്പറേഷന് (ഇന്ത്യന്‍ മെഡിസിന്‍സ് കേരള ലിമിറ്റഡ്) മെഷീന് ഓപറേറ്റര്‍/ഷിഫ്റ്റ് ഓപറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവരില്നിന്ന് അപേക്ഷ ക്ഷണിച്ചു. 160 ഒഴിവുകളാണുള്ളത്. ഒരു വര്‍ഷത്തെ കരാറിലാണ് നിയമനം. പുരുഷന്മാര്ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
യോഗ്യത: ഐ.ടി.ഐ/ഐ.ടി.സി/പ്ലസ് ടു. 18നും 41നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
താല്പര്യമുള്ളവര് വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പു സഹിതം അപേക്ഷിക്കണം. അപേക്ഷ ഡിസംബര്‍ 23ന് മുമ്പായി ഔഷധിയുടെ തൃശൂര്‍ കുട്ടനെല്ലൂര്‍ ഓഫിസില്‍ ലഭിക്കണം. വിലാസം: ദ ഫാര്‍മസ്യൂട്ടിക്കല്‍ കോര്പറേഷന് (ഇന്ത്യന്‍ മെഡിസിന്‍സ്) കേരള ലിമിറ്റഡ്, കുട്ടനെല്ലൂര്‍ പി.ഒ, തൃശൂര്‍, കേരള 680 014 ഫോണ്‍: 0487 2459377. ഇമെയില്‍:
https://www.facebook.com/Malayalivartha