വ്യോമസേനയില്‍ എയര്‍മാന്‍
വ്യോമസേനയില്‍ ഗ്രൂപ്പ് എക്‌സ്(ടെക്‌നിക്കല്‍)/ഗ്രൂപ്പ് വൈ(നോണ്‍ ടെക്‌നിക്കല്‍)(ഓട്ടമൊബീല്‍ടെക്‌നീഷന്‍, ജിടിഐ,ഐഎഎഫ്(പി), മ്യുസീഷ്യന്‍ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്ക് ഉടന്‍ വിജ്‌ഞാപനം. ഗ്രൂപ്പ്‌എക്‌സ് ആന്‍ഡ് വൈ ട്രേഡുകളില്‍ അപേക്ഷിക്കാനും അവസരമുണ്ട്. ഇത് കമ്മിഷന്‍ഡ്‌ഓഫിസര്‍/പൈലറ്റ്/നാവിഗേറ്റര്‍ തസ്‌തികകളിലേക്കുള്ള തിരഞ്ഞെടുപ്പല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌റ്റംബര്‍ 22.ഗ്രൂപ്പ് എക്‌സ്(ടെക്‌നിക്കല്‍):മാത്തമാറ്റിക്‌സും ഫിസിക്‌സുംഇംഗ്ലീഷും പഠിച്ചു കുറഞ്ഞതുമൊത്തം 50% മാര്‍ക്കോടെഇന്റര്‍മീഡിയറ്റ്/പ്ലസ്‌ടു ജയം.അല്ലെങ്കില്‍ കുറഞ്ഞത് 50%മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഓട്ടമൊബീല്‍/കംപ്യൂട്ടര്‍സയന്‍സ്/ഇന്‍സ്‌ട്രമെന്റേഷന്‍ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ടെക്‌നോളജി എന്നിവയിലൊന്നില്‍ ത്രിവല്‍സര ഡിപ്ലോമ.ഡിപ്ലോമ/ഇന്റര്‍മീഡിയറ്റ്/പത്താം ക്ലാസില്‍ ഇംഗ്ലീഷിന് 50%മാര്‍ക്കു നേടിയിരിക്കണം.ഗ്രൂപ്പ് വൈ(നോണ്‍ ടെക്‌നിക്കല്‍): കുറഞ്ഞതു മൊത്തം 50%മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ്/പ്ലസ്‌ടു/തത്തുല്യ വൊക്കേഷനല്‍കോഴ്‌സ്(രണ്ടു വര്‍ഷത്തെ)ജയം. ഇംഗ്ലീഷിന് 50% മാര്‍ക്കുനേടിയിരിക്കണം.
ഗ്രൂപ്പ് എക്‌സ് ആന്‍ഡ് വൈ:യോഗ്യതയുള്ളവര്‍ക്ക് എക്‌സ്,വൈ ഗ്രൂപ്പുകളിലേക്ക് ഒരുമിച്ച്‌അപേക്ഷിക്കാം.
പ്രായം: 1995 ഓഗസ്‌റ്റ് ഒന്നിനും1998 നവംബര്‍ 30നും മധ്യേ.വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങള്‍ www.indianairforce.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha