കരസേനയില്‍ 60 ഓഫിസര്‍
കരസേനയില്‍ പെര്‍മനന്റ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അവസരം. 60 ഒഴിവുകളാണുള്ളത്. 2014-15 അധ്യയന വര്‍ഷത്തെപ്രീ ഫൈനല്‍ ഇയര്‍ ബിഇ/ബിടെക് വിദ്യാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. 25-ാമത് യൂണിവേഴ്‌സിറ്റി എന്‍ട്രി സ്‌കീംമുഖേനയാണു തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഓഗസ്‌റ്റ് 25 മുതല്‍ അപേക്ഷി ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്‌റ്റംബര്‍ 25.
പ്രായം: 18-24. 1991 ജൂലൈരണ്ടിനും 1997 ജൂലൈ ഒന്നിനുംമധ്യേ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ).
തിരഞ്ഞെടുപ്പ് രീതി: ഷോര്‍ട്ട്‌ലിസ്‌റ്റ് ചെയ്യപ്പെടുന്നവര്‍ക്ക്‌അലഹാബാദ്, ഭോപാല്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ സിലക്‌ഷന്‍ സെന്ററുകളില്‍ ഇന്റര്‍വ്യൂനടത്തും. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെ എസ്‌എസ്‌ബിഇന്റര്‍വ്യൂ, വൈദ്യപരിശോധനഎന്നിവയ്‌ക്കു വിധേയരാക്കും.
അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളും വിജ്‌ഞാപനത്തിന്റെ പൂര്‍ണരൂപവും www.indianarmy.ic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.നിര്‍ദേശങ്ങള്‍ പൂര്‍ണമായും മനസിലാക്കി വേണം അപേക്ഷിക്കാന്‍.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്നവെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍അപേക്ഷ സമര്‍പ്പിക്കാം.
കേരളത്തില്‍ നിന്നുള്ളവരും ലക്ഷദ്വീപുകാരും ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് സതേണ്‍ കമാന്‍ഡിലേക്കാണ് അപേക്ഷ അയയ്‌ക്കേണ്ടത്.
വിലാസം: HQ Southern Command
(A branch), Pune (Maharashtra)
Pin-411001
https://www.facebook.com/Malayalivartha