പി.എസ്.സി പരീക്ഷ ഇനി ഓണ്‍ലൈനായി എഴുതാം
പബ്‌ളിക് സര്‍വീസ് കമ്മീഷന്റെ ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. പി.എസ്.സി ആസ്ഥാന ഓഫീസിലെ പഴയ കെട്ടിടത്തിലാണ് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം പ്രവര്‍ത്തിക്കുക. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെയും സംവരണക്രമം നിശ്ചയിക്കുന്നതിന്റെയും പുതിയ സോഫ്‌റ്റ് വെയറുകളുടെ ഉദ്‌ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.
ഒരേ സമയം 240 പേര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയ്‌ക്ക് പങ്കെടുക്കാവുന്ന വിധമാണ് പുതിയ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ക്രമീകരിച്ചിരിത്തുന്നത്. അഞ്ച്‌കോടി രൂപയുടെ കേന്ദ്ര സഹായമാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്.
പത്തനംതിട്ട, കോഴിക്കോട്, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളിലും ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. നിലവിലുള്ള അപാകതകള്‍ പരിഹരിച്ച് പരീക്ഷാ സംബന്ധമായ കാര്യങ്ങള്‍ അതി വേഗത്തിലാക്കുകയാണ് പുതിയ പരീക്ഷാ കേന്ദ്രത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha