ഒഎന്‍ജിസിയില്‍ 745 ഗ്രാജുവേറ്റ് ട്രെയിനി
മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്‌ഥാപനമായ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷനില്‍ ഗ്രാജുവേറ്റ് ട്രെയിനി ആകാം.വിവിധ വിഭാഗങ്ങളിലായി 745 ഒഴിവുകളുണ്ട്. ഗേറ്റ്- 2015 യോഗ്യതനേടുന്നവര്‍ക്കാണ് അവസരം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.
എഇഇ (സിമന്റിങ്, എഇഇ (സിവില്‍), എഇഇ (ഡ്രില്ലിങ്), എഇഇ (ഇലക്‌ട്രിക്കല്‍), എഇഇ (ഇലക്‌ട്രോണിക്‌സ്), എഇഇ (ഇന്‍സ്‌ട്രമെന്റേഷന്‍), എഇഇ (മെക്കാനിക്കല്‍), എഇഇ (പ്രൊഡക്‌ഷന്‍),എഇഇ (റിസര്‍വോയര്‍), കെമിസ്‌റ്റ്, ജിയോളജിസ്‌റ്റ്, ജിയോഫിസിസ്‌റ്റ്(സര്‍ഫെയ്‌സ്), ജിയോഫിസിസ്‌റ്റ് (വെല്‍സ്), മെറ്റീരിയല്‍സ് മാനേജ്‌മെന്റ് ഓഫിസര്‍, പ്രോഗ്രാമിങ് ഓഫിസര്‍, ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്നീ തസ്‌തികകളിലാണ് അവസരം.
യോഗ്യതയും പ്രായവും സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.ongcindia.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം കാണുക. തിരഞ്ഞെടുപ്പ്: 2015 ലെ ഗേറ്റ് പരീക്ഷ അടിസ്‌ഥാനമാക്കിയാണുതിരഞ്ഞെടുപ്പ്. ശമ്പളം: 24900-50500 രൂപ (മറ്റാനുകൂല്യങ്ങളും)
അപേക്ഷിക്കേണ്ട വിധം: www.ongcindia.com എന്ന വെബ്‌സൈറ്റ്‌മുഖേന 2015 ജനുവരി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.ഗേറ്റ്- 2015 റജിസ്‌ട്രേഷന്‍ നമ്പര്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനം മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക
https://www.facebook.com/Malayalivartha