പിജി സൂപ്പര്‍ സ്‌പെഷ്യല്‍റ്റി: രണ്ടാംഘട്ട അലോട്‌മെന്റ്
പിജി സൂപ്പര്‍ സ്‌പെഷ്യല്‍റ്റിയുടെ രണ്ടാംഘട്ട അലോട്‌മെന്റ് 16നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാംപസിലുള്ള ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ രാവിലെ 10.30 മുതല്‍ ജനറല്‍ റാങ്ക് ലിസ്‌റ്റില്‍ നിന്നുള്ളവര്‍ക്കുവേണ്ടി നടത്തും. റാങ്ക് ലിസ്‌റ്റിന്റെ അടിസ്‌ഥാനത്തി ലാണ് അലോട്‌മെന്റ്.
അപേക്ഷകര്‍ www.dme.kerala.gov.in വെബ്‌സൈറ്റില്‍നിന്ന് ഓപ്‌ഷന്‍ ഫോമിന്റെ നിര്‍ദിഷ്‌ട രൂപം ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന വിഷയവും കോളജും പ്രസ്‌തുത ഫോമില്‍ അലോട്‌മെന്റ് സമയത്തു രേഖപ്പെടുത്തി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.dme.kerala.gov.in വെബ്‌സൈറ്റില്‍.
https://www.facebook.com/Malayalivartha