നേവിയില്‍ പൈലറ്റ്/ ഒബ്‌സര്‍വര്‍
നാവികസേനയുടെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചില്‍ (ഷോര്‍ട്ട്‌സര്‍വീസ്‌കമ്മിഷന്‍) പൈലറ്റ്/ഒബ്‌സര്‍വറാകാന്‍ അവസരം. പൈലറ്റ് തസ്‌തികയിലേക്ക് അവിവാഹിതരായ പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഒബ്‌സര്‍വറാകാന്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്കുംസ്‌ത്രീകള്‍ക്കും അവസരമുണ്ട് 2015 ജൂണില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്‌സ് തുടങ്ങും. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്‌ടോബര്‍ മൂന്ന്.
വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 60% മാര്‍ക്കോടെ ഏതെങ്കിലുംവിഷയത്തില്‍ ബിരുദം. പ്ലസ്‌ടു തലത്തില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ചവരാകണം.സിപിഎല്‍ ഹോള്‍ഡേഴ്‌സ്: ഉദ്യോഗാര്‍ഥിക്ക് നിലവില്‍ ഡിജിസിഎ അംഗീകരിച്ച യോഗ്യത ഉണ്ടായിരിക്കണം.അപേക്ഷിക്കേണ്ട വിധം: www.nausena-bharti.nic.inഎന്ന വെബ്‌സൈറ്റ് മുഖേന സെപ്‌റ്റംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ മൂന്നു വരെഇ-ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു കാണുക. വിശദവിവരങ്ങള്‍ www.nausena-bharti.nic.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha