കോള്‍ഫീല്‍ഡ്‌സില്‍ 347 ഒഴിവ്
കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്‌സിഡിയറിയായ റാഞ്ചിയിലെസെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടിക വിഭാഗം, ഒബിസിക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്‌ആണ്. 347 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായും ഓഫ്‌ലൈനായുംഅപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്‌ടോബര്‍ 16.
ജൂനിയര്‍ ഓവര്‍മാന്‍: ഡിജിഎംഎസില്‍ നിന്നുള്ള അംഗീകൃത ഓവര്‍മാന്‍കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം, അംഗീകൃത ഗ്യാസ് ടെസ്‌റ്റിങ് സര്‍ട്ടിഫിക്കറ്റ്, അംഗീകൃത ഫസ്‌റ്റ്- എയ്‌ഡ് സര്‍ട്ടിഫിക്കറ്റ്.മൈനിങ് സിര്‍ദാര്‍: ഡിജിഎംഎസില്‍ നിന്നുള്ള അംഗീകൃത മൈനിങ് സിര്‍ദാര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്/ തത്തുല്യം, അംഗീകൃതഗ്യാസ് ടെസ്‌റ്റിങ് സര്‍ട്ടിഫിക്കറ്റ്, അംഗീകൃത ഫസ്‌റ്റ്- എയ്‌ഡ് സര്‍ട്ടിഫിക്കറ്റ്.
ഡപ്യൂട്ടി സര്‍വേയര്‍: മെട്രിക്കുലേറ്റ്, ഡിജിഎംഎസില്‍ നിന്നുള്ളമൈന്‍സര്‍വേ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്.www.cc.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഓഫ്‌ലൈന്‍ അപേക്ഷകര്‍ ഒക്‌ടോബര്‍ 31നു റജിസ്‌ട്രേഡ്/ സ്‌പീഡ് പോസ്‌റ്റില്‍ അപേക്ഷിക്കുക. വിലാസം: The General Manager (Recruitment), Recruitment Department, 2nd Floor, Damodar Building, Central Coalfields Limited, Darbhanga House, Ranchi-834029. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.ccl.gov.in
https://www.facebook.com/Malayalivartha