റെയില്‍വേയില്‍ 6101 ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേയില്‍ 6101 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍, മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്‍റ്, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍, ചീഫ് ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് തസ്തികകളിലാണ് ഒഴിവുകള്‍. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറുടെ 1798 ഒഴിവും ചീഫ് ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ടിന്‍െറ 52 ഒഴിവും ജൂനിയര്‍ എന്‍ജിനീയറുടെ 3967 ഒഴിവും ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ടിന്‍െറ 105 ഒഴിവും കെമിക്കല്‍ മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്‍റിന്‍െറ 179 ഒഴിവുമാണുള്ളത്. ഏതെങ്കിലും ഒരു ആര്‍.ആര്‍.ബിയിലേക്കാണ് അപേക്ഷിക്കേണ്ടത്. ബന്ധപ്പെട്ട ആര്‍.ആര്‍.ബി വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.rrbthiruvananthapuram.gov.in എന്നതാണ് തിരുവനന്തപുരം ആര്‍.ആര്‍.ബിയുടെ വെബ്സൈറ്റ്. സെപ്റ്റംബര്‍ 20 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 19 ആണ് അവസാന തീയതി.
ജൂനിയര്‍ എന്‍ജിനീയര്‍ ഗ്രൂപ്പിലേക്കുള്ള (ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്‍റ്) എഴുത്ത് പരീക്ഷ ഡിസംബര്‍ 14നും സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ വിഭാഗത്തില്‍ (സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍, ചീഫ് ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്) എഴുത്ത് പരീക്ഷ ഡിസംബര്‍ 21നും നടക്കും. ജനറല്‍, ഒ.ബി.സി വിഭാഗങ്ങളിലെ പുരുഷ അപേക്ഷകര്‍ 100 രൂപ ഫീസ് അടക്കണം. മറ്റ് വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിശദ വിവരങ്ങള്‍ക്ക് www.rrbald.gov.in എന്ന വെബ്സൈറ്റില്‍ Notices എന്ന വിഭാഗം കാണുക.
https://www.facebook.com/Malayalivartha