ഗള്‍ഫില്‍ അധ്യാപക ഒഴിവുകള്‍
ബിര്‍ള പബ്ളിക് സ്കൂളിലേക്ക് പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് വിവിധ തസ്തികകളില്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ (പുരുഷന്മാര്‍ മാത്രം): ഇംഗ്ളീഷ്, സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദം/ബിരുദാനന്തരബിരുദവും ബി.എഡും. പ്രമുഖ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും (ഇതില്‍ രണ്ട് വര്‍ഷമെങ്കിലും അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍, ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്‍റ്, അഡ്മിനിസ്ട്രേഷന്‍ ഹെഡ് എന്നീ പദവികളിലായിരിക്കണം.) നല്ല ഭരണവൈദഗ്ധ്യവും നേതൃപാടവവും ഉള്ളവരായിരിക്കണം. ഇംഗ്ളീഷ് അനായാസം കൈകാര്യംചെയ്യാനുള്ള കഴിവ് നിര്‍ബന്ധം. എം.എസ് ഓഫീസ് പരിചയം അഭികാമ്യം. പരമാവധിപ്രായം: 45. പ്രൈമറി ടീച്ചര്‍ (സ്ത്രീകള്‍ മാത്രം): ഇംഗ്ളീഷ്, സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളില്‍ ബിരുദം/ബിരുദാനന്തരബിരുദവും ബി.എഡും, പ്രമുഖ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ പ്രൈമറി മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ അധ്യാപന പരിചയവും. പരമാവധി പ്രായം: 35. കമ്പ്യൂട്ടര്‍ ടീച്ചര്‍ (സ്ത്രീകള്‍ മാത്രം): ബി.സി.എ/എം.സി.എ/ബി.ടെക്കും പ്രമുഖ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂളുകളില്‍ പ്രൈമറി മേഖലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ അധ്യാപന പരിചയവും. ഇംഗ്ളീഷ് നന്നായി കൈകാര്യംചെയ്യാനുള്ള കഴിവ് നിര്‍ബന്ധം. പരമാവധി പ്രായം: 35. ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ resume.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 10ന് മുമ്പ് അയക്കണം. ഫോണ്‍ : 2576314/19. വെബ്സൈറ്റ് : www.odepc.kerala.gov.in.
https://www.facebook.com/Malayalivartha