യു എ ഇ യിൽ എളുപ്പം ജോലി നേടാം ...ഈ ടിപ്‌സുകൾ നിങ്ങളെ സഹായിക്കും
യു എ യിലേക്ക് തൊഴിൽ അന്വേഷിച്ചുവരുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ വരുന്നവർക്ക് എളുപ്പത്തിൽ ജോലി സമ്പാദിക്കാൻ സഹായിക്കുന്ന ചില ടിപ്സുകളാണ് ഇന്ന് ഇവിടെ പറയുന്നത്
ആദ്യമായി ശ്രദ്ധിക്കേണ്ടകാര്യം യു എ യിലേക്ക് വരാൻ വേണ്ടി നിങ്ങൾ എടുക്കുന്ന വിസ തീർച്ചയായും മൂന്നു മാസത്തെ വിസ ആയിരിക്കണം. ഈ മൂന്നു മാസത്തിനുള്ളിൽ ഒരു പക്ഷെ നിങ്ങൾക്ക് ജോലി കണ്ടെത്താൻ ആയില്ലെങ്കിൽ തന്നെയും , യു എ യിലെ പുതുക്കിയ വിസ നിയമ പ്രകാരം അത് പുതുക്കാവുന്നതാണ് . 6 മാസത്തേക്കുകൂടി വിസ കാലാവധി നേട്ടം. അതുപോലെ ട്രാൻസിറ്റ് വിസ നിയമങ്ങളും ഇപ്പോൾ ഉദാരമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വിസ പുതുക്കുന്നതിനായി ഇപ്പോൾ രാജ്യത്തിനു പുറത്തു പോകേണ്ട കാര്യമില്ല.
അതുപോലെ നിങ്ങൾ യു എ യിൽ ജോലിക്കായി വരാൻ നിശ്ചയിച്ചുകഴിഞ്ഞാൽ ആദ്യമായി ചെയ്യേണ്ടത് യു എ യിൽ നിലവിലുള്ള ജോലി സാധ്യതകൾ കണ്ടെത്തുക എന്നതാണ്. യു എ യിൽ എത്തിയതിനു ശേഷം ജോലി നോക്കാമെന്നു കരുതരുത് . യു എ യിൽ ഉള്ള പ്രമുഖ കമ്പനികളിലേക്ക് നിങ്ങളുടെ CV ഓൺലൈൻ ആയി അയക്കണം.
CV തയ്യാറാക്കുമ്പോൾ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, സ്കിൽ,പ്രവൃത്തിപരിചയം എന്നിവയെല്ലാം വിശദമായി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു പേജോളം വരുന്ന CV യാണ് വേണ്ടത്. CV യിൽ നിർബന്ധമായും ഒരു യു എ ഇ റഫറൻസ് നമ്പറും ഒരു ഇന്ത്യൻ റഫറൻസ് നമ്പറും ഉണ്ടായിരിക്കണം. ഇത് നിങ്ങൾ U A ഇ യിൽ എത്തുന്നതിനു 2 മാസം മുൻപെങ്കിലും അയക്കണം.കാരണം മിക്കവാറും നിങ്ങൾക്ക് കാൾ ലെറ്റർ വരുന്നത് ഈ സമയത്താകും . അപ്പോൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഇത് സഹായകകരമാകും.
ഇന്റർവ്യൂവിനായുള്ള തയ്യറെടുപ്പുകളും ഏറെ പ്രധാനമാണ്. ഇതെല്ലം നാട്ടിൽ നിന്ന് തന്നെ ഒരു കണ്ണാടിയുടെ മുന്നിലോ ഫ്രണ്ട്സിന്റെ അടുത്തോ നിന്ന് പ്രാക്ടീസ് ചെയ്യുന്നത് നല്ലതായിരിക്കും.
യു എ യിൽ ജോലി നേടുന്നതിന് ഏറെ സഹായകകരമായ ഒന്നാണ് യു എ യിലെ ജോബ് ഗ്രൂപ്പുകളിൽ അംഗമാകുക എന്നത്. ഇതിനു യു എ ഇ യിൽ നിങ്ങളുടെ പരിചയക്കാരുടെ സഹായം ആവശ്യപ്പെടാം. ഫേസ് ബുക്ക് ജോബ് ഗ്രൂപ്പിൽ അംഗമാകുന്നതും ഗുണം ചെയ്യും. അതുപോലെത്തന്നെ യു എ യിലെ ജോബ് റിക്രൂട്ടമെന്റ് ഏജൻസികൾ മുഖേനയും നല്ല ജോലികൾ കിട്ടുന്നുണ്ട്.
യു എ യിൽ എത്തിയാലും വാക് ഇൻ ഇന്റർവ്യൂകളിൽ പങ്കെടുക്കുക. നല്ല വേഷം , ആത്മ വിശ്വാസം , കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് ഇതെല്ലം നിങ്ങൾക്ക് നല്ല ഒരു ജോലി ഉറപ്പാക്കും
https://www.facebook.com/Malayalivartha