സെക്രെട്ടറിയറ്റ് /പി എസ് സി അസിസ്റ്റന്റ് പരീക്ഷ ഒക്ടോബർ 13 ന് നടത്താൻ പി എസ് സി തീരുമാനിച്ചു
സെക്രെട്ടറിയറ്റ് /പി എസ് സി അസിസ്റ്റന്റ് പരീക്ഷ ഒക്ടോബർ 13 ന് നടത്താൻ പി എസ് സി തീരുമാനിച്ചു .ഉച്ചക്ക് 1 .30 മുതൽ 3 .30 വരെയാണ് പരീക്ഷ.പരീക്ഷയെഴുതുമെന്നു മുൻകൂട്ടി ഉറപ്പ് നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുമെന്ന രീതിയിലാണ് പരീക്ഷ നടത്തുക .
പരീക്ഷക്ക് 20 ദിവസം മുൻപ് എങ്കിലും ഉറപ്പ് നൽകണം.അതിനു ഉദ്യോഗാർഥികളുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ സൗകര്യം ഏർപ്പെടുത്തും .അതിലൂടെ ഉറപ്പു നല്കുന്നവർക്കാണ് അഡ്മിഷൻ ടിക്കറ്റും പരീക്ഷ കേന്ദ്രവും അനുവദിക്കുന്നത് .നിശ്ചിത തീയതിക്കുള്ളിൽ ഉറപ്പ് നൽകാത്തവർക്ക് പരീക്ഷ എഴുതാനാകില്ല .അതിനാൽ അപേക്ഷകർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം .
പരീക്ഷ തീയതിയും ഉറപ്പു നൽകാനുള്ള അവസാന തീയതിയും അപേക്ഷകരെ എസ് എം എസ് വഴി അറിയിക്കും.ഈ സന്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന സാങ്കേതിക പ്രശ്നം പരീക്ഷ എഴുതാനുള്ള അവകാശമായി കണക്കാക്കില്ലെന്നും പി എസ് സി വ്യക്തമാക്കിട്ടുണ്ട് .പരീക്ഷ തീയതിക്ക് 50 ദിവസം മുൻപ് മുതൽ ഉറപ്പ് നല്കാൻ അവസരം നൽകും .പരീക്ഷക്ക് 20 ദിവസം മുൻപ് അത് റദ്ധാക്കും. അതിനു ശേഷം പരീക്ഷ ദിവസം വരെ അഡ്മിഷൻ ടിക്കറ്റ് എടുക്കാം .
സെക്രെട്ടറിയറ്റ് /പി എസ് സി അസിസ്റ്റന്റ് പരീക്ഷക്ക് ഇത്തവണ 689362 അപേക്ഷകൾ ലഭിച്ചു .നേരിട്ടുള്ള നിയമനത്തിന് 683588 പേരും തസ്തിക മാറ്റത്തിനു 5774 പേരും അപേക്ഷിച്ചു .കഴിഞ്ഞ ഡിസംബർ 14 നാണ്
വിജ്ഞാപനം പ്രസിദ്ധികരിച്ചത്.
സെക്രെട്ടറിയറ്റ് ,പി എസ് സി ,അഡ്വക്കേറ്റ് ജനറൽ ഓഫീസ്.ലോക്കൽ ഫണ്ട് ഓഡിറ്റ് , എന്നിവയ്ക്ക് പുറമെ വിജിലൻസ് ട്രിബ്യുണൽ ,സ്പെഷ്യൽ ജഡ്ജ് ആൻഡ് ഇൻക്വറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ ഒഴിവുകൾ കൂടി ഈ കാറ്റഗറിയിൽ ചേർത്തിട്ടുണ്ട് .
കഴിഞ്ഞ വിജ്ഞാപനത്തിനു 5 .17 ലക്ഷം പേരായിരുന്നു അപേക്ഷിച്ചത് . അതിന്റെ റാങ്ക് പട്ടിക 2016 ഏപ്രിൽ 8 ന് പ്രസിദ്ധികരിച്ചു .
2019 ഏപ്രിൽ ഏഴിന് കാലാവധി അവസാനിക്കും.പിറ്റേന്ന് പുതിയ റാങ്ക് പട്ടിക പ്രസിദ്ധികരിക്കുന്ന വിധത്തിലാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha