ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റ് തസ്തികയിൽ ജൂലൈ 28 ന് നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയ്ക്ക് പി എസ് സി തയാറാക്കിയിരിക്കുന്നത് 1607 പരീക്ഷ കേന്ദ്രങ്ങൾ
ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റ് തസ്തികയിൽ ജൂലൈ 28 ന് നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയ്ക്ക് പി എസ് സി തയാറാക്കിയിരിക്കുന്നത് 1607 പരീക്ഷ കേന്ദ്രങ്ങൾ .തിരുവനന്തപുരം ,പത്തനംതിട്ട,എറണാകുളം,കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ അപേക്ഷകർക്കായി നടക്കുന്ന പരീക്ഷ 4 ,81 ,800 പേർ എഴുതും.ഏറ്റവുംകൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ കേന്ദ്രികരിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് - 404 .1 ,92 ,000 ഇവിടെ പരീക്ഷ എഴുതുന്നുണ്ട് .
അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ വിവിധ ജില്ലകളിൽ അപേക്ഷ നൽകിയതിനാൽ ഉദ്യാഗാർഥികളിൽ കുറച്ചു പേർ തൊട്ടടുത്ത ജില്ലയിൽ കൂടി പരീക്ഷ എഴുതേണ്ടി വരും .ഇതനുസരിച്ചു തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർക്ക് കൊല്ലം ജില്ലയിലും പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിൽ അപേക്ഷിച്ചവർ ആലപ്പുഴ ജില്ലയിലും എറണാകുളത്തു അപേക്ഷിച്ചവർ തൃശൂർ ജില്ലയിലും കോഴിക്കോട്ട് അപേക്ഷ നൽകിയവർ മലപ്പുറത്തും കാസർഗോഡ് അപേക്ഷ നൽകിയവർ കണ്ണൂരും പരീക്ഷ എഴുതണം .
അപേക്ഷ നല്കിയവർക്കുള്ള ഹാൾടിക്കറ്റ് പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ് ഹാൾടിക്കറ്റിനൊപ്പം പി എസ് സി അംഗീകരിച്ച തിരിച്ചറിയൽ രേഖകൂടി പരീക്ഷ എഴുതുന്നവർ ഹാജരാക്കണം .28 ന് ഉച്ചക്ക് രണ്ടു മുതൽ 3 . 15 വരെയാണ് പരീക്ഷ .എന്നാൽ ഉദ്യോഗാർത്ഥികൾ 1 .30 ക്കു മുൻപ് പരീക്ഷ കേന്ദ്രങ്ങളിൽ ഹാജരാകണം .1 .30 ക്കു കശേഷം എത്തുന്നവരെ പരീക്ഷക്ക് ഇരിക്കാൻ അനുവദിക്കില്ല .
https://www.facebook.com/Malayalivartha