ഔഷധ സസ്യഗവേഷണവും സംരക്ഷണവും: പദ്ധതികള്‍ 15 വരെ
തിരുവനന്തപുരം : സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഔഷധ സസ്യ പരിപോഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ധനസഹായത്തിനായി പദ്ധതികള്‍ സമര്‍പ്പിക്കാം. സംസ്ഥാനസര്‍ക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ഗവേഷണം, സംരക്ഷണം, അര്‍ദ്ധസംസ്‌കരണം, ഔഷധസസേ്യാദ്യാന നിര്‍മ്മാണം, ബോധവത്കരണം തുടങ്ങിയ പദ്ധതികള്‍ ആഗസ്റ്റ് 15 വൈകിട്ട് അഞ്ച് മണിവരെ നല്‍കാവുന്നതാണ്.
സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, അംഗീകൃത സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ഔഷധ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സൊസൈറ്റികള്‍ തുടങ്ങിയവര്‍ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം. പദ്ധതികള്‍ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങളും അപേക്ഷാ ഫോമുകളും www.smpbkerala.org യിലും ഓഫീസുകളിലും ലഭിക്കും. പദ്ധതികള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ പൂരിപ്പിച്ച് പദ്ധതി രേഖയുടെ അസലും നാല് പകര്‍പ്പുകളുമായി ഔഷധസസ്യ ബോര്‍ഡിന്റെ തൃശൂരിലെ ഓഫീസിലോ തിരുവനന്തപുരം പൂജപ്പുരയിലെ റീജണല്‍ ഓഫീസിലോ നല്‍കണം.
വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, റീജണല്‍ ഓഫീസ്, ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസ്, പൂജപ്പുര, തിരുവനന്തപുരം -695012, ഫോണ്‍: 0471 2347151, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ഷൊര്‍ണ്ണൂര്‍ റോഡ്, തിരുവമ്പാടി പി.ഒ, തൃശൂര്‍ 680022, ഫോണ്‍: 0487 2323151.
https://www.facebook.com/Malayalivartha