യു.ജി.സി നെറ്റ് പരീക്ഷ ഡിസംബറിൽ ആരംഭിക്കും
നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യു.ജി.സി.),ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെ.ആർ.എഫ്) പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പരീക്ഷ ഓൺലൈൻ വഴിയാണ് എന്നതാണ് കഴിഞ്ഞ തവണത്തേതിൽ നിന്നുമുള്ള ഏക മാറ്റം.പേപ്പറിലും സിലബസിലും മാറ്റമുണ്ടായിരിക്കുന്നതല്ല.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിയിൽ നടക്കുന്ന ആദ്യത്തെ നെറ്റ് പരീക്ഷയാണിത്.കഴിഞ്ഞ തവണ വരെ സി.ബി.എസ.സി. ആയിരുന്നു ഈ പരീക്ഷ നടത്തിയിരുന്നത്.
2018 ഡിസംബറിലാണ് കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക.ഡിസംബർ 9 മുതൽ 23 വരെ വിവിധ തീയതികളിലായി പരീക്ഷ നടക്കുന്നതാണ്.ഒരു ദിവസം രണ്ടു സെക്ഷനുകളായാണ് പരീക്ഷ ക്രമീകരിക്കുന്നത്.രാവിലത്തെ സെക്ഷൻ 9.30 നും ഉച്ചത്തെ സെക്ഷൻ 2 മാണിക്കും ആരംഭിക്കും.അപേക്ഷകർ രണ്ടുമണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കേണ്ടതാണ്.
അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 30 വരെ സ്വീകരിക്കുന്നതായിരിക്കും.www.ntanet.nic.in എന്ന വെബ്‌സൈറ്റിലാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.അസിസ്റ്റൻഡ് പ്രൊഫസർ യോഗ്യതയ്ക്ക് മാത്രമായോ,ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവയ്ക്ക് രണ്ടിനും കൂടിയോ അപേക്ഷിക്കാവുന്നതാണ്.ഏതിനാണ് പേക്ഷിക്കുന്നതെന്ന് ഓൺലൈൻ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.
രണ്ട പേപ്പറുകളാണുണ്ടാവുക ഒന്നാം പേപ്പറിൽ 100 മാർക്കിനുള്ള 50 ചോദ്യങ്ങളുണ്ടാകും ഒബ്ജക്റ്റിവ് രീതിയിലുള്ളതായിരിക്കും ചോദ്യങ്ങൾ.ഒരു മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.രാവിലത്തെ സെക്ഷനിൽ പരീക്ഷ എഴുതുന്നവർക്ക് രാവിലെ 9.30 മുതൽ 10.30 വരെയുംഉച്ചത്തെ സെക്ഷനിലുള്ളവർക്ക് ഉച്ചയ്ക്ക് 2 മുതൽ 3 വരെയുമായിരിക്കും ഈ പേപ്പർ.രണ്ടാം പേപ്പറിൽ 200 മാർക്കിന്റെ ചോദ്യങ്ങളാകും ഉണ്ടാകുക. ഇതും ഒബ്ജക്റ്റിവ് രീതിയിലുള്ളതാണ്.അപേക്ഷകർ തിരഞ്ഞെടുത്ത വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ളതാവും ചോദ്യങ്ങൾ.രണ്ട്മണിക്കൂറാണ് പരീക്ഷാ ദൈർഘ്യം.രാവിലത്തെ സെക്ഷനിൽ പരീക്ഷയെഴുതുന്നവർക്ക് ഇത് രാവിലെ 11 മാണി മുതൽ 1 മാണി വരെ ആയിരിക്കും.ഉച്ചയ്ക്ക് വേഷത്തെ സെക്ഷനിൽ ഉള്ളവർക്ക് ഈ പേപ്പർ ഉച്ചയ്ക്ക് 3.30 നു തുടങ്ങി വൈകിട്ട് 5.30 നു അവസാനിക്കും.രണ്ട് പേപ്പറും കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയാണ്.നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.ഏതെങ്കിലും ചോദ്യം ശെരിയല്ലെന്ന് കണ്ടാൽ അതിന്റെ മാർക്ക് ചോദ്യത്തിന് ഉത്തരം എഴുതിയവർക്ക് മാത്രമേ ലഭിക്കുള്ളൂ.
ഉദ്യോഗാർത്ഥികൾക്ക് 4 പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത മുൻഗണനാ ക്രമത്തിൽ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കാ൦.ഇതിലേതെങ്കിലും ഒന്നായിരിക്കും പരീക്ഷാ കേന്ദ്രമായി അനുവദിക്കുക.
യോഗ്യത:55 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദാനന്തര ബിരുദം.ഒ.ബി.സി. നോൺക്രീമിലെയർ ,എസ്.സി.,എസ്.ടി., ട്രാൻസ് ജെൻഡർ എന്നീ വിഭാഗക്കാർക്ക് 50 ശതമാനം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം.1991 നു മുൻപ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പി.എച്ച്.ഡി.ക്കാർക്കും 50 ശതമാനം മാർക്ക് മതിയാകും.അവസാന വർഷ ക്കാർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
പ്രായം :ജെ.ആർ.എഫിന് അപേക്ഷിക്കാൻ 2018 ഡിസംബർ 1 ന് 30 വയസ്സ് കവിയരുത്.ഒ.ബി.സി. നോൺക്രീമിലെയർ,എസ്.സി.,എസ്.ടി,അംഗപരിമിതർ ,ട്രാൻസ് ജെൻഡർ വനിതകൾ എന്നീ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ അഞ വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.ഗവേഷണ പരിചയമുള്ളവർക്കും സേനാവിഭാഗങ്ങളിൽ സർവീസുള്ളവർക്കും വയസ്സിളവ് ലഭിക്കുന്നതാണ്.
അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷിക്കാൻ പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 800 രൂപയും ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിന് 400 രൂപയും
എസ്.സി.,എസ്.ടി,അംഗപരിമിതർ ,ട്രാൻസ് ജെൻഡർ എന്നിവർക്ക് 200 രൂപയും ആണ് ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.
www.ntanet.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.കൂടാതെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ ,ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.ഫോട്ടോ ഫയൽ സൈസ് 10 കെ.ബി ക്കും 200 കെ.ബി ക്കും ഇടയിലായിരിക്കണം.ഫോട്ടോ 2018 സെപ്റ്റംബർ 1 നു ശേഷം എടുത്തതായിരിക്കണം.ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് അയയ്‌ക്കേണ്ടതില്ല.ഇതിന്റെ നാല് കോപ്പിയും ഓൺലൈൻ അപേക്ഷയിൽ അപ്ലോഡ് ചെയ്ത ഫോട്ടോയുടെ എട്ട് കോപ്പിയും ഫീസ് അടച്ചതിന്റെ രേഖകളും മാറ്റ് സർട്ടിഫിക്കറ്റുകളും സൂക്ഷിച്ചു വയ്ക്കണം. ആപ്ലിക്കേഷൻ നമ്പറും വൺ ടൈം പാസ്സ്‌വേർഡും ഇമെയിൽ ആയും എസ്.എം.എസ്.ആയും ഇമെയിൽ ആയും അയക്കുന്നതാണ്.
അപേക്ഷകർക്ക് നവംബർ 11 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
www.ntanet.nic.in
https://www.facebook.com/Malayalivartha