പിഎസ്.സി റാങ്ക് പട്ടിക പരിഷ്‌ക്കരിക്കുന്നു, 52 തസ്തികകളിലേക്ക് ഉടന്‍ വിജ്ഞാപനം
പിഎസ്.സി റാങ്ക് പട്ടിക പരിഷ്‌ക്കരിക്കാനൊരുങ്ങുന്നു. റാങ്കുപട്ടികകളില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം ക്രമീകരിക്കുന്നതിന് വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനാണ് പി.എസ്.സി. തീരുമാനം. റിപ്പോര്‍ട്ടുചെയ്ത ഒഴിവുകളുടെ എണ്ണത്തിനൊപ്പം മുമ്പു നടന്ന നിയമനങ്ങള്‍, അടുത്ത മൂന്നുവര്‍ഷത്തേക്ക് ഉണ്ടാകാന്‍ സാധതയുള്ള ഒഴിവുകള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ചായിരിക്കും റാങ്ക്പട്ടിക തയ്യാറാക്കുക.
റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ അഞ്ചിരട്ടി എന്ന നിലയിലാണ് ഇപ്പോള്‍ പട്ടികകള്‍ തയ്യാറാക്കുന്നത്. ഇക്കാര്യം വിശദീകരിക്കുന്ന സര്‍ക്കുലറുകള്‍ ഏകീകരിച്ച് പുതിയത് പുറത്തിറക്കും. ഉപപട്ടികയില്‍ ആളുണ്ടായിരുന്നാലും മുഖ്യപട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കിക്കഴിയുമ്പോള്‍ റാങ്ക്പട്ടിക റദ്ദാകും.
ഒഴിവുകള്‍ ബാക്കിയുള്ളപ്പോഴും ഇങ്ങനെ റാങ്ക്പട്ടികകള്‍ റദ്ദാകുന്ന സ്ഥിതിയുണ്ട്. അതു തടയാനും സംവരണവിഭാഗങ്ങള്‍ക്ക് ജോലി ഉറപ്പാക്കാനും പുതിയ വ്യവസ്ഥകളിലൂടെ സാധിക്കുമെന്ന് യോഗം വിലയിരുത്തി. മുഖ്യപട്ടികയിലുള്‍പ്പെടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കുന്നതിനാണ് കമ്മിഷന്‍ ധാരണയിലെത്തിയത്.
കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഉള്‍പ്പെടെ 52 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആര്‍ക്കിയോളജി വകുപ്പില്‍ അസിസ്റ്റന്റ് എഡിറ്റര്‍, മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്യൂണിറ്റി ഡെന്റിസ്റ്ററി (എന്‍.സി.എ.എല്‍.സി./എ.ഐ.) തസ്തികകള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
https://www.facebook.com/Malayalivartha