ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.പി.എസ്.സി. പരീക്ഷകളില്‍ നിന്ന് പിന്മാറാം
യു.പി.എസ്.സി. പരീക്ഷകളില്‍ നിന്നു ഉദ്യോഗാര്‍ഥികള്‍ക്കു പിന്മാറാന്‍ അനുമതി. അടുത്ത വര്‍ഷത്തെ എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയില്‍ മാറ്റം നിലവില്‍ വരുമെന്ന് യു.പി.എസ്.സി. അറിയിച്ചു. യു.പി.എസ്.സിയുടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് 10 ലക്ഷത്തോളം പേരാണ് അപേക്ഷിക്കുന്നത്. ഇവരില്‍ 50 ശതമാനം മാത്രമാണു പരീക്ഷയെഴുതുന്നത്. മൂന്ന് ഘട്ടമായാണു സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്നത്. ചോദ്യ പേപ്പറിനും മറ്റു രേഖകള്‍ക്കുമായി വലിയ തുകയാണു ചെലവിടുന്നത്.
അപേക്ഷകര്‍ പരീക്ഷാഹാളിലെത്താത്തതു മൂലമുണ്ടാകുന്ന നഷ്ടം തടയാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നു പഴ്‌സണല്‍ മന്ത്രാലയം അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയില്‍നിന്നു പരീക്ഷയില്‍നിന്നു പിന്മാറാനുള്ള അപേക്ഷ നല്‍കാനാകും. പരീക്ഷകള്‍ സോഫ്റ്റ്‌വേര്‍ സഹായത്തോടെ നടത്തുന്നതും പരിഗണനയിലാണ്.
https://www.facebook.com/Malayalivartha