Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...


സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...


യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...


വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ... രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്.. 'സൂപ്പര്‍ ആപ്പ്' ഉടൻ അവതരിപ്പിക്കും...24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ്...


ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങി...അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്ന ആക്രമണം...മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിച്ചു...

ഉയര്‍ന്ന വരുമാനവും, ജോലി സുരക്ഷയും ഉറപ്പുതരുന്ന 8 ജോലികള്‍

25 APRIL 2013 04:59 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാന എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക തിരുത്തി അന്തിമ പട്ടിക പുറത്തിറക്കി...

അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ കാമ്പസിലുണ്ടാകണം... സംസ്ഥാനത്തെ കോളജുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യയനത്തിനായി രാവിലെ എട്ടരക്കും വൈകീട്ട് അഞ്ചരക്കും ഇടയിലുള്ള സമയം തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ (ഓണപ്പരീക്ഷ) ഇന്ന് മുതല്‍

ഇനി മുതല്‍ 52 കായിക ഇനങ്ങള്‍ക്കും അധിക മാര്‍ക്ക് .... കേരള പബ്ലിക് സര്‍വീസ് മുഖേനയുള്ള തെരഞ്ഞെടുപ്പുകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില്‍ 12 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി

പന്ത്രണ്ടാം ക്ലാസ് പരീക്ഷാ സമ്പ്രദായം അടിമുടി പരിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശവുമായി എന്‍സിഇആര്‍ടി

നിങ്ങള്‍ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാലത്തോളം ഉയര്‍ന്ന വരുമാനം ഉളള ഒന്നിനായ്‌ തീര്‍ച്ചയായും ആഗ്രഹിക്കും. എന്നാല്‍ നിങ്ങളെ മോഹിപ്പിക്കുന്ന ആ ജോലി, നിങ്ങള്‍ ആഗ്രഹിക്കുന്ന ഉയര്‍ന്ന വരുമാനം തരുവാനായി ഒരു പത്തോ, പതിനഞ്ചോ വര്‍ഷത്തിനപ്പുറവും ഉണ്ടായിരിക്കും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക്‌ ഉറപ്പുണ്ടോ നിങ്ങളിഷ്‌ടപ്പെടുന്ന തൊഴില്‍ മേഖലയിലെ തൊഴിലവസരങ്ങള്‍ക്ക്‌ വരും കാലങ്ങളില്‍ പ്രകടമായ വളര്‍ച്ചാനിരക്ക്‌ ഉണ്ടായെങ്കില്‍ മാത്രമേ തൊഴില്‍ സുരക്ഷ നിങ്ങള്‍ക്ക്‌ ഉറപ്പുവരുത്താനാകൂ.

ഓണ്‍ലൈന്‍ സര്‍വ്വേകളില്‍ വ്യക്തമാക്കുന്നതുപോലെ, അടുത്ത പത്തു വര്‍ഷത്തില്‍ ചില മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ തീര്‍ത്തും ഇല്ലാതാകുകയും, മറ്റു ചുല മേഖലയിലേത്‌ അതിവേഗം വളരുകയും ചെയ്യുവാനിടയാകും. സാമ്പത്തികം, (Finance), സോസോഫ്‌റ്റ്വെയര്‍ ഡവലപ്‌മെന്റ്‌, എഞ്ചിനിയറിംഗ്‌ എന്നിവ ഉയര്‍ന്ന തൊഴില്‍ സുരക്ഷ നല്‍കുന്ന അത്തരം തൊഴിലുകളില്‍ ചിലതാണ്‌. മറ്റു മേഖലകളെ അപേക്ഷിച്ച്‌ ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുവാന്‍ സാദ്ധ്യത ഉളളതായി ചൂണ്ടികാണിക്കപ്പെടുന്നു.

കൂടുതല്‍ കാലത്തേയ്‌ക്ക്‌ നിലനില്‍ക്കുവാന്‍ സാധ്യതയുളള തൊഴിലുകളായി, ഒരു പ്രമുഖ വെബ്‌സെറ്റായ Payscale.com, കണ്ടെത്തിയത്‌ 8 തൊഴിലുകളെയാണ്‌. ഒരു സര്‍വ്വകലാശാല ബിരുദത്തിനപ്പുറമുളള യോഗ്യതകളൊന്നും ആവശ്യമില്ലാത്ത ആ ജോലികള്‍ തരുന്നതാകട്ടെ 55000/- ലും അധികം വാര്‍ഷികവരുമാനമാണ്‌. ഇവയില്‍ ഓരോന്നിനും 2010 മുതല്‍ 2020 വരെ മറ്റു തൊഴിലുകളെ അപേക്ഷിച്ച്‌ 29% -ലും അധികം വളര്‍ച്ചാനിരക്ക്‌ ഉണ്ടായേക്കും എന്നും ബ്യൂറോ ഓഫ്‌ ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ (Bureau of Labour Statisties-BLS) പറയുന്നു.

ബയോ മോഡിക്കല്‍ എഞ്ചിനീയര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 62 %

ശരാശരി വാര്‍ഷിക വരുമാനം : 72,900
മെച്ചപ്പെട്ട രോഗനിര്‍ണ്ണയവും, രോഗീപരിചരണവും കൈവരിക്കുവാന്‍, എഞ്ചിനിയറിംഗ്‌ തത്വങ്ങളെ ബയെളജി, മെഡിസിന്‍ എന്നീ മേഖലകളില്‍ പ്രയോഗിച്ച്‌ പുതിയ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനുളള ശ്രമങ്ങളാണ്‌ ഈ മേഖലയില്‍ നടക്കുന്നത്‌. നവീന മെഡിക്കല്‍ ഉപകരണങ്ങല്‍ സൃഷ്‌ടിക്കുക, മരുന്ന്‌ ഉപയോഗിക്കുന്നതിന്‌ പുതിയ രീതികള്‍ (drug therapy) ആവിഷ്‌കരിക്കുക, മെഡിക്കല്‍ ഉപകരണങ്ങല്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അനുയോജ്യമായ പുതിയ സോഫ്‌റ്റ്‌ വെയറുകള്‍ നിര്‍മ്മിക്കുക. എന്നിവ എല്ലാം ഒരു ബയോ മെഡിക്കല്‍ എഞ്ചിനിയര്‍ക്ക്‌ ചെയ്യുവാനാകും.

ഡയഗനോസ്റ്റിക്‌ മെഡിക്കല്‍ സോണോഗ്രാഫര്‍
അനുമാനിക്കപ്പെടുന്ന വര്‍ച്ചാനിരക്ക്‌ : 44 %
ശരാശരി വാര്‍ഷിക വരുമാനം : 58,700
മനുഷ്യ ശരീരത്തിനുളളിലെ അവയവങ്ങളുടേയും, സന്ധികളുടേയും, മറ്റു പ്രവര്‍ത്തനങ്ങളുടേയും ചിത്രങ്ങള്‍ മെഡിക്കല്‍ ഇമേജിംഗ്‌ ഉപകരണങ്ങളുടെ സഹായത്തോടെ പകര്‍ത്തുകയാണ്‌ ഡയഗനോസ്റ്റിക്‌ മെഡിക്കല്‍ സോണോഗ്രാഫര്‍ ചെയ്യുന്നത്‌. ഡോക്‌ടര്‍മാര്‍ക്ക്‌ ഏതുകാര്യത്തിനും ഇപ്പോള്‍ സോണോഗ്രാഫര്‍മാരെ ആശ്രയിക്കാതെ വയ്യെന്നായിരിക്കുന്നു.

മാര്‍ക്കറ്റിംഗ്‌ അനലിസ്റ്റ്‌
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 41 %
ശരാശരി വാര്‍ഷിക വരുമാനം : 56,800
പരസ്യങ്ങളോടും, പരസ്യ വാചകങ്ങളോടും ഒക്കെ ഉപഭോക്താക്കള്‍ എപ്രകാരം പ്രതികരിക്കുന്നു എന്ന്‌ മനസ്സിലാക്കുന്നതിന്‌ മാര്‍ക്കറ്റിംഗ്‌ സര്‍വ്വേകളില്‍ കൂടി ലഭ്യമാക്കുന്ന ഡേറ്റകളെ വിശകലനം ചെയ്യുന്നത്‌ മാര്‍ക്കറ്റിംഗ്‌ അനലിസ്റ്റുകളാണ്‌. താങ്കളുടെ മാര്‍ക്കറ്റിംഗ്‌ കാമ്പയിനുകള്‍ക്കായി (campaign) മാറ്റിവെയ്‌ക്കുന്ന തുക വിവേകപൂര്‍വ്വമായ്‌ ചെലവഴിക്കപ്പെടുന്നത്‌ എന്ന്‌ ഉറപ്പാക്കുവാന്‍ എല്ലാ കമ്പനികള്‍ക്കും താല്‍പര്യം ഉണ്ട്‌ എന്നതിനാല്‍ മാര്‍ക്കറ്റിംഗ്‌ അനലിസ്റ്റുകള്‍ക്ക്‌ ദീര്‍ഘനാള്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സാദ്ധ്യമാകും.

ഡന്റല്‍ ഹൈജീനിസ്റ്റ്‌
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 38 %
ശരാശരി വാര്‍ഷിക വരുമാനം : 66,100
പല്ലുകളും അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളും ഇവിടെ നിലനില്‍ക്കുക തന്നെ ചെയ്യും. പ്രീവന്റീവ്‌ ഓറല്‍ കെയര്‍ (Preventive Oral Care) രംഗത്തെ തൊഴിലുകള്‍ക്ക്‌ 2020 വരെ 38% വളര്‍ച്ചാനിരക്കാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഈ രംഗത്തെ ബിരുദവും അതിനാവശ്യമായ ലൈസന്‍സും ഉണ്ടെങ്കില്‍ ഈ മേഖലയിലേയ്‌ക്ക്‌ നിങ്ങള്‍ക്ക്‌ ധൈര്യപൂര്‍വ്വം ഇറക്കാവുന്നതേയുളളൂ.

കോസ്റ്റ്‌ എസ്റ്റിമേറ്റര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 36 %
ശരാശരി വാര്‍ഷിക വരുമാനം : 55,900
ഒരു പ്രോജക്‌റ്റിന്റെ വിവിധ ഘട്ടങ്ങളെ അപഗ്രഥിക്കകയും ഓരോന്നിനും എന്തു ചെലവ്‌ വരുമെന്ന്‌ മുന്‍കൂട്ടി കാണുകയും ചെയ്യുന്നതാണ്‌ കോസ്റ്റ്‌ എസ്റ്റിമേറ്ററുടെ ജോലി. ലേലങ്ങളില്‍ എന്തു തുക മുന്‍പോട്ടു വയ്‌ക്കണം എന്നതിന്‌ കമ്പനികള്‍ക്ക്‌ സൂചന നല്‍കുന്നതു വഴി അവരെ ബിസിനസ്സില്‍ നിലനില്‍ക്കുവാന്‍ സഹായിക്കുന്നതും കോസ്റ്റ്‌ എസ്റ്റിമേറ്റര്‍മാരാണ്‌. തമ്മൂലം അവരുടെ കഴിവുകള്‍ക്ക്‌ ദീര്‍ഘകാലത്തേയ്‌ക്ക്‌ ആവശ്യം ഉണ്ടായിരിക്കും.

ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 32 %
ശരാശരി വാര്‍ഷിക വരുമാനം : 58,800
തൊഴിലില്‍ നിന്നും വിരമിയ്‌ക്കലിനു സമയമായ തങ്ങളുടെ ഉപഭോക്താക്കളുടെ നിക്ഷേപങ്ങളും, അതില്‍ അടങ്ങിയിരിക്കുന്ന നഷ്‌ട സാധ്യതകളും തമ്മില്‍ സമതുലനം ചെയ്‌തെടുക്കുവാനുളള നിരക്കിലാണ്‌ എപ്പോഴും ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാര്‍. പുതുതലമുറയിലലളളവരും തങ്ങളുടെ വിരമിയ്‌ക്കലിനു ശേഷമുളള ജീവിതത്തിനുവേണ്ടി കൂടുതല്‍ ധനം ഒരുക്കുന്നതിലേയ്‌ക്കായി ഈ രംഗത്ത്‌ വൈദഗ്‌ദ്യമുളള ഒരു പ്രൊഫഷണലിന്റെ സഹായം ആഗ്രഹിക്കാറുണ്ട്‌. ആഗോള മാന്ദ്യത്തിന്റെ ഈ കാലത്ത്‌ അത്‌ കൂടുതല്‍ പ്രസക്തവുമാണ്‌. ഓഹരി നിക്ഷേപങ്ങളെ കുറിച്ചും, ബോണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, മറ്റു സാമ്പത്തിക ഉല്‌പന്നങ്ങള്‍ അവയുമായി ഇടപെടേണ്ട രീതികള്‍ എന്നിവയെ പറ്റിയെല്ലാം നിങ്ങള്‍ക്ക്‌ ഒരു ഏകദേശ ധാരണ ഉണ്ടെങ്കില്‍, ഒരു വലിയ കമ്പനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനോ, സ്വന്തമായ സ്ഥാപനം തുടങ്ങുന്നതിനോ നിങ്ങള്‍ക്കു സാധിക്കും.

ഡേറ്റാ ബേയ്‌സ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 31 %
ശരാശരി വാര്‍ഷിക വരുമാനം : 61,100
ഇന്ന്‌ ഈ ലോകത്തിന്റെ മുന്നോട്ടുളള ഗതിയെ നിയന്ത്രിക്കുന്നത്‌ സാങ്കേതികതയും (Technology), ഇന്റര്‍നെറ്റും എല്ലാം ചേര്‍ന്നാണ്‌. അത്തരുണത്തില്‍ ഒരു കമ്പനിയിലെ ഉപഭോക്താക്കളുടെ സകല വിവരങ്ങള്‍, കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ എന്നു തുടങ്ങി എല്ലാ അവശ്യരേഖകളും സൂക്ഷിച്ചിരിക്കുന്നതും ശേഖരിച്ചിരിക്കുന്നതും കമ്പനിയുടെ ഡേറ്റാബേസിലാണെന്നിരിക്കേ, കമ്പനിയുടെ വിജയപരാജയങ്ങള്‍ അതിന്റെ ഡേറ്റാബേസില്‍ ആശ്രയിച്ചിരിക്കുന്നു എന്നു പറയാനാകും. തമ്മൂലം ഡേറ്റാബേസ്‌ തകര്‍ന്നാല്‍ കമ്പനിയുടെ ഉല്‍പാദനം (Producitivity) തീര്‍ത്തും നിന്നുപോയേക്കാം. അപ്രകാരം സംഭവിച്ചാല്‍, ഡേറ്റാബേസിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുവാനും, അതിന്റെ ദൈനംദിന പുരോഗതി നിരീക്ഷിക്കുവാനും വിലയിരുത്തുവാനും കഴിവുളള ഒരു ഡേറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഉണ്ടെങ്കില്‍ ആ ഡേറ്റാബേസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ക്ക്‌ ആരും പൊന്നും വിലകൊടുക്കും. അത്‌ തൊഴില്‍ സുരക്ഷയുടെ രൂപത്തിലാവാനും മതി.

സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍
അനുമാനിക്കപ്പെടുന്ന വളര്‍ച്ചാനിരക്ക്‌ : 30 %
ശരാശരി വാര്‍ഷിക വരുമാനം : 68,700
വളരെയധികം ഉദ്യോഗാര്‍ത്ഥികളെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്‌. ഇത്തരം ഒരു രംഗത്ത്‌ നിങ്ങള്‍ക്ക്‌ വിവിധ പ്രകാരത്തില്‍ നിങ്ങളുടെ കഴിവുകളെ പ്രയോജനപ്പെടുത്താനാകും. ഗവേഷണം, മാതൃകകള്‍ ഉണ്ടാക്കല്‍ (designing), പരീക്ഷണ നിരീക്ഷണങ്ങള്‍ (testing), സോഫ്‌റ്റ്‌ വെയര്‍ ഉല്‌പന്നങ്ങള്‍ പരീക്ഷിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്ക്‌ നിങ്ങളുടെ വരും കാല സമയങ്ങള്‍ ഉപയോഗപ്പെടുത്തുവാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (17 minutes ago)

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു..  (32 minutes ago)

ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ അടിയന്തിര യോഗം വിളിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി...  (47 minutes ago)

അജ്മലിന്റെ കാമലീലകൾ വെട്ടി തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ...! ശ്രീക്കുട്ടി മദ്യപാനിയോ..? സത്യമിതാണ്  (13 hours ago)

സ്വർണ വില  (14 hours ago)

MOSAD ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി  (14 hours ago)

KOHIKODE യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (14 hours ago)

INDIAN RAILWAY ഇന്ത്യൻ റെയിൽവെ ഇനി 'വേറെ ലെവൽ'  (14 hours ago)

MOSAD ഇവരുടെ കൈയിൽ എത്തിയതെങ്ങനെ?  (14 hours ago)

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം  (14 hours ago)

HIGH COURT ഹൈക്കോടതി പറപ്പിച്ചു  (14 hours ago)

PA Mohammed-Riyas റിയാസിനെ നിയമം പഠിപ്പിച്ച് സോഷ്യൽ മീഡിയ  (15 hours ago)

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര  (15 hours ago)

Israels-Mossad ഹിസ്ബുള്ളയ്ക്കും പിഴച്ച നിമിഷം....  (15 hours ago)

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി; 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ  (15 hours ago)

Malayali Vartha Recommends